താരങ്ങളെ പോലെ തന്നെ വാര്‍ത്തകളില്‍ ഇടം നേടുന്നവരാണ് താരങ്ങളുടെ മക്കളും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് സുഹാന ഖാന്‍. ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖിന്റെ മകള്‍ ഭാവിയിലെ താരമാണെന്ന് ഇപ്പോഴേ വ്യക്തമാക്കുന്നതാണ് സുഹാനയുടെ സോഷ്യൽ മീഡിയയിലെ ഫോളോവേഴ്‌സിന്റെ എണ്ണം. സുഹാനയുടെ സിനിമാ എന്‍ട്രിയ്ക്കായി ആരാധകരും സിനിമാ ലോകവും കാത്തിരിക്കുകയാണ്.

സുഹാനയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറാറുണ്ട്. ഐപിഎല്ലിലെ പ്രധാന കാഴ്‌ചകളിലൊന്നായിരുന്നു ഗ്യാലറിയില്‍ ഷാരൂഖിനൊപ്പമിരുന്നു കളി കാണുന്ന സുഹാന.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കളി കാണാനെത്തിയ സുഹാന ഒരു താരവുമായി പ്രണയത്തിലായെന്നാണ് പുതിയ ഗോസിപ്പുകള്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരങ്ങളിലൊരാളായ വിലയിരുത്തപ്പെടുന്ന ശുബ്മാന്‍ ഗില്ലുമായി സുഹാന പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൽസരശേഷം ശുബ്മാനുമായി സുഹാന സംസാരിക്കുന്ന ചിത്രങ്ങളും മറ്റും വൈറലായതിന് പിന്നാലെയാണ് പുതിയ ഗോസിപ്പുകള്‍ ഉയര്‍ന്നത്. സുഹാനയോ ശുബ്മാനോ ഇത് സംബന്ധിച്ച് പ്രതികരണങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും മൽസരശേഷം ഇരുവരും സംസാരിക്കുന്നത് പതിവായി മാറിയതോടെ കിംവദന്തികള്‍ പരക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ