Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

സബ്‌ജൂനിയർ ഫുട്ബോൾ: തിരുവനന്തപുരം – കോഴിക്കോട് ഫൈനൽ

സെമിയിൽ കാസർഗോഡിനെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരത്തിന്റെ ഫൈനൽ പ്രവേശനം. മറ്റൊരു സെമിയിൽ കോഴിക്കോട് എറണാകുളത്തെയും പരാജയപ്പെടുത്തി

State sub junior boys football championship, final, ഫൈനൽ, Thiruvananthapuram, semifinal, സബ്ജൂനിയർ ഫുട്ബോൾ, തിരുവനന്തപുരം, സെമിയിൽ, കോഴിക്കോട്, പാലക്കാട്, ernakulam, എറണാകുളം, football, ie malayalam, ഐഇ മലയാളം, kollam

കൊച്ചി: ഫോർട്ട് കൊച്ചിയിൽ നടക്കുന്ന 39-ാമത് സബ്ജൂനിയർ ആൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിന്റെ കലാശപോരാട്ടത്തിൽ തിരുവനന്തപുരം കോഴിക്കോടിനെ നേരിടും. സെമിയിൽ കാസർഗോഡിനെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരത്തിന്റെ ഫൈനൽ പ്രവേശനം. മറ്റൊരു സെമിയിൽ കോഴിക്കോട് എറണാകുളത്തെയും പരാജയപ്പെടുത്തി.

എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു കാസർഗോഡിനെതിരെ തിരുവനന്തപുരത്തിന്റെ ജയം. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ജോമോൻ തിരുവനന്തപുരത്തെ മുന്നിലെത്തിച്ചു. 16-ാം മിനിറ്റിൽ അഭിൻദാസ് രണ്ടാം ഗോളും സ്വന്തമാക്കി. 42-ാം മിനിറ്റിലും 49-ാം മിനിറ്റിൽ യഥാക്രമം വീണ്ടും ജോമോനും അഭിൻദാസും ഗോൾ നേടിയപ്പോൾ തിരുവനന്തപുരം ജയം ഉറപ്പിച്ചു. കളിയുടെ അവസാന മിനിറ്റിൽ ജെറിൻ ജോണി പട്ടിക പൂർത്തിയാക്കി.

ഏകപക്ഷിയമായ ഒരു ഗോളിനായിരുന്നു എറണാകുളത്തിനെതിരെ കോഴിക്കോടിന്റെ വിജയം. 20-ാം മിനിറ്റിൽ റാഹ് അൽ അബീസാണ് കോഴിക്കോടിന്റെ വിജയഗോൾ നേടിയത്.

നാളെ 3.30ന് ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലാണ് ഫൈനൽ മത്സരം. കൊച്ചി സ്റ്റേറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്. ഫോർട്ട്കൊച്ചിയിലെ വെളി ഗ്രൗണ്ടിലാണ് മത്സരങ്ങൾ. നാല് ഗ്രൂപ്പുകളിലായി 14 ജില്ല ടീമുകളും ലീഗിൽ മാറ്റുരച്ചിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Subjunior boys football tournament thiruvananthapuram kozhikode qualified for final

Next Story
ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍; ഇംഗ്ലണ്ടിന് പാളിയ തുടക്കംWomen Cricket, വനിതാ ക്രിക്കറ്റ്,Women Ashes,വനിതാ ആഷസ്, Ellyse Perry,എല്ലിസ് പെരി, ENG vs AUS, Ellys Perry Century,എല്ലിസ് പെരി സെഞ്ചുറി, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express