കൊച്ചി: ഫോർട്ട് കൊച്ചിയിൽ നടക്കുന്ന 39-ാമത് സബ്ജൂനിയർ ആൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിൽ എറണാകുളവും കാസർഗോഡും സെമിയിൽ കടന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇരു ടീമുകളും സെമി ഉറപ്പിച്ചത്. ഇടുക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എറണാകുളത്തിന്റെ സെമി പ്രവേശനം. കാസർഗോഡ് മലപ്പുറം മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ കാസർഗോഡ് സെമിയിൽ പ്രവേശിക്കുകയായിരുന്നു.

ഇന്നത്തെ മത്സരത്തോടുകൂടി പ്രാഥമിക ഘട്ടം പൂർത്തിയായി. സെമി ലൈനപ്പായി. നേരത്തെ തിരുവനന്തപുരവും കോഴിക്കോടും സെമി ഉറപ്പിച്ചിരുന്നു. നാളെ നടക്കുന്ന ആദ്യ സെമിയിൽ തിരുവനന്തപുരവും കാസർഗോഡും ഏറ്റുമുട്ടും. രണ്ടാം സെമിയിൽ കോഴിക്കോടിനെയാകും എറണാകുളം നേരിടുക. യഥാക്രമം 3.00 മണിക്കും 4.30നും ഫോർട്ട്കൊച്ചിയിൽ വെളി മൈതാനത്തായിരിക്കും മത്സരം.

കൊച്ചി സ്റ്റേറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്. ഫോർട്ട്കൊച്ചിയിലെ വെളി ഗ്രൗണ്ടിലാണ് മത്സരങ്ങൾ. നാല് ഗ്രൂപ്പുകളിലായി 14 ജില്ല ടീമുകളും ലീഗിൽ മാറ്റുരച്ചിരുന്നു. ജൂലൈ 21നാണ് ഫൈനൽ പോരാട്ടം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook