Latest News

എടികെ മോഹൻ ബഗാൻ സ്‌ട്രൈക്കറെ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിച്ച് ക്ലബ്ബ്

ഏഴാം പതിപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മിഡ് സീസൺ ട്രാൻസഫർ കൂടിയാണിത്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പ് പകുതിയോടടുക്കുമ്പോൾ ടീമിൽ മറ്റൊരു ഇന്ത്യൻ താരത്തെകൂടി എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കൊല്‍ക്കത്തയില്‍ നിന്നുള്ള യുവ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ സുഭ ഘോഷുമായി കരാര്‍ ഒപ്പിട്ടതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്ഥിരീകരിച്ചു. ഏഴാം പതിപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മിഡ് സീസൺ ട്രാൻസഫർ കൂടിയാണിത്.

മോഹന്‍ ബഗാന്‍ അക്കാദമിയുടെ ഭാഗമായിരുന്ന താരം, കിബു വികുനയുടെ കീഴില്‍ കഴിഞ്ഞ സീസണില്‍ ഡ്യൂറന്റ് കപ്പിലാണ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഐ-ലീഗ് കിരീടം നേടിയ ടീമിന്റെയും ഭാഗമായിരുന്ന സുഭ ഘോഷ്, ക്ലബിനായി എട്ടു മത്സരങ്ങളില്‍ നിന്ന് മൂന്നു ഗോളുകളും നേടിയിരുന്നു.

എടികെ മോഹന്‍ ബഗാനുമായുള്ള കൈമാറ്റ കരാര്‍ പ്രകാരം സുഭ ഘോഷ് മുന്‍ പരിശീലകനുമായി വീണ്ടും ഒന്നിക്കുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരം നോങ്ഡാംബ നൊറേം എടികെ മോഹന്‍ബഗാനിലെത്തും. 2023 വരെയാണ് കേരള ബ്ലാസ്റ്റേഴ്സിൽ സുഭ ഘോഷിന്റെ കരാർ. താരത്തോടൊപ്പം എടികെ മോഹന്‍ബഗാനില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് അധിക തുകയും ലഭിക്കും.

ഇതൊരു പുതിയ തുടക്കമാണെന്ന് കരാര്‍ ഒപ്പിട്ട ശേഷം സുഭ ഘോഷ് പറഞ്ഞു. “എനിക്കിപ്പോള്‍ ഒരു പുതിയ കുടുംബത്തെ ലഭിച്ചു, കേരള ബ്ലാസ്റ്റേഴ്‌സിനെ ശരിയായി സേവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്താണ് ഇവിടെ ചെയ്യാന്‍ വന്നതെന്ന് എനിക്കറിയാം, ഗോളുകള്‍ നേടാനും മത്സരങ്ങള്‍ ജയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഈ അവസരം നല്‍കിയതിന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനോടും ഏറ്റവും പ്രധാനമായി കിബു സാറിനോടും ഞാന്‍ കൃതജ്ഞനാണ്. ആശ്ചര്യപ്പെടുത്തുന്ന ആരാധകരെ സന്തോഷിപ്പിക്കാനും നിങ്ങളുടെ സ്‌നേഹവും പിന്തുണയും കാണാനും ഞാന്‍ ആഗ്രഹിക്കുന്നു.”സുഭ ഘോഷ് പറഞ്ഞു.

കളിക്കുന്ന ഓരോ 40 മിനുറ്റിലും ഗോള്‍ കണ്ടെത്താന്‍ മികവുള്ള സുഭ ഘോഷെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്‌പോട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ് പറഞ്ഞു. സീസണിന്റെ അവസാന ഘട്ടങ്ങളില്‍ ടീമിനെ സഹായിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അതേ ഫോം ആവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്. സുഭ ടീമിനൊപ്പം ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് കരോളിസ് സ്കിൻകിസ് കൂട്ടിച്ചേർത്തു.

“സ്വാഭാവിക ഗോള്‍ സ്‌കോററായ സ്ട്രൈക്കറാണ് അദ്ദേഹം. കഴിഞ്ഞ സീസണില്‍ കിബു അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു, ഒപ്പം യുവതാരത്തെ കുറിച്ച ചില നല്ല കാര്യങ്ങളും പറയാനുണ്ടായിരുന്നു. അദ്ദേഹം ടീമിനെ ശക്തിപ്പെടുത്തുന്നതും മെച്ചപ്പെടുത്തുന്നതും കാണാനാവുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്,”കരോളിസ് സ്കിൻകിസ് പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Subha ghosh joins kerala blasters fc kbfc in mid season transfer from atk mohun bagan

Next Story
അരങ്ങേറ്റക്കാർക്ക് ഫുൾ മാർക്ക്; സിറാജിനെയും ഗില്ലിനെയും പ്രശംസിച്ച് രഹാനെ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express