ഓക്‌ലൻഡ്: ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ്വമായൊരു റെക്കോഡ് സ്വന്തമാക്കി ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡ്. ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റുകൾ പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് ബ്രോഡ് സ്വന്തമാക്കിയത്. ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ദിനമാണ് ബ്രോഡ് നേട്ടത്തിൽ എത്തിയത് കരിയറിലെ 115-ാം ടെസ്റ്റിലാണ് ബ്രോഡ് 400 വിക്കറ്റ് ക്ലബിൽ ഇടം നേടുന്നത്.

31 ആം വയസ്സിൽ എത്തി നിൽക്കെയാണ് ബ്രോഡ് 400 വിക്കറ്റുകൾ നേടുന്നത്. 32 ആം വയസ്സിൽ 400 വിക്കറ്റുകൾ പിഴുത ഡെയ്ൽ സ്റ്റെയിന്റെ പേരിലുളള റെക്കോഡാണ് ബ്രോഡ് ഇന്ന് തകത്തത്. 21 ആം വയസ്സിലാണ് ബ്രോഡ് ഇംഗ്ലീഷ് ടീമിനായി അരങ്ങേറ്റം കുറിച്ചത്.

ഓപ്പണർ ടോം ലാതത്തെ ക്രിസ് വോക്സിന്‍റെ കൈകളിൽ എത്തിച്ചാണ് ബ്രോഡ് 400-ാം വിക്കറ്റ് നേടിയത്.
400 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ബൗളറാണ് ബ്രോഡ്. സഹതാരം ജയിംസ് ആൻഡേഴ്സനാണ് ആദ്യം നേട്ടം സ്വന്തമാക്കിയ ഇംഗ്ലീഷ് താരം. 524 വിക്കറ്റുകളാണ് ആൻഡേഴ്സന്രെ സമ്പാദ്യം.

400 വിക്കറ്റ് ക്ലബിൽ എത്തുന്ന പതിനഞ്ചാമത്തെ ബൗളറാണ് ബ്രോഡ്. ടെസ്റ്റിൽ 800 വിക്കറ്റുകൾ സ്വന്തമാക്കിയ ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരനാണ് പട്ടികയിലെ മുൻപൻ. 708 വിക്കറ്റുകൾ നേടിയ ഷെയൻ വോണ്‍ രണ്ടാമതും 619 വിക്കറ്റുകൾ സ്വന്തമാക്കിയ അനിൽ കുംബ്ലെ മൂന്നാമതുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ