ലോകകപ്പ് ഫൈനലിനിടെ മൈതാനത്തേക്ക് ആരാധിക ഓടിക്കയറി; കാരണം ഇതാണ്

കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ അര്‍ധ നഗ്നയായ യുവതി മൈതാനത്തേക്ക് ഓടിക്കയറിയിരുന്നു. അതുമായി ഇന്നത്തെ സംഭവത്തിന് ബന്ധമുണ്ട്

ലോര്‍ഡ്‌സ്: ലോകകപ്പ് ഫൈനലിനിടെ മൈതാനത്തേക്ക് ഓടിക്കറയാന്‍ ആരാധികയുടെ ശ്രമം. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ അര്‍ധ നഗ്നയായ യുവതി മൈതാനത്തേക്ക് ഓടിക്കയറിയിരുന്നു. ഒരു അഡള്‍ട്ട് വെബ്ബ് സൈറ്റിന്റെ പ്രചരണമായിരുന്നു ഉദ്ദേശം. അതേ സൈറ്റിന്റെ പ്രചരണം തന്നെയാണ് ഇത്തവണ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച ആരാധികയുടേയും ലക്ഷ്യം.

ന്യൂസിലന്‍ഡ് സ്‌കോര്‍ 45-1 എന്ന നിലയില്‍ എത്തി നില്‍ക്കെയായിരുന്നു ആരാധിക ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ യുവതിയുടെ കാമുകന്‍ വൈറ്റലി സ്‌ഡോറോവെറ്റ്‌സികയുടെ അമ്മയാണ് ഇന്ന് ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരത്തിനിടെ മൈതാനത്തേക്ക് ഓടിക്കയറാന്‍ ശ്രമിച്ചത്.

വൈറ്റ്‌ലിയുടെ വെബ്ബ് സൈറ്റായ വൈറ്റ്‌ലി അണ്‍സെന്‍സേര്‍ഡിന്റെ പ്രചരണമായിരുന്നു ഈ രണ്ട് ഓടിക്കയറ്റങ്ങളുടേയും ലക്ഷ്യം. സുരക്ഷാ ഉദ്യോഹസ്ഥര്‍ ഇവരെ അവിടെ നിന്നും പിടിച്ചു കൊണ്ട് പുറത്തേക്ക് പോവുകയായിരുന്നു.

Web Title: Streaker attempts pitch invasion in eng vs nz final

Next Story
കണ്ടാലല്ലേ അടിക്കാന്‍ പറ്റൂ…; ലോകകപ്പിലെ അതിവേഗ പന്തെറിഞ്ഞ് മാര്‍ക്ക് വുഡ്Mark Wood, Fastest Bowl, Cricket World Cup, ക്രിക്കറ്റ് ലോകകപ്പ്, New Zealand, ന്യൂസിലന്റ്, England, ഇംഗ്ലണ്ട്, final ഫൈനല്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com