ആഷസ് പരമ്പരയുടെ അവസാന ടെസ്റ്റ് നടന്നു കൊണ്ടിരിക്കുകയാണ്. പരമ്പരയിലുടനീളം ബാറ്റ് കൊണ്ട് അത്ഭുതം കാണിച്ച താരമാണ് സ്റ്റീവ് സ്മിത്ത്. ഒരുകൊല്ലം പുറത്തിരുന്നതിന്റെ ക്ഷീണമൊക്കെ സ്മിത്ത് ഇതോടെ തീര്‍ത്തു. ആരാലും പിടിച്ചു കെട്ടാനാവാത്ത കുതിപ്പാണ് സ്മിത്ത് നടത്തുന്നത്.
ഇതിനിടെ ഫീല്‍ഡിങ്ങിലും സ്മിത്ത് തന്റെ മികവ് തെളിയിച്ചിരിക്കുകയാണ്. സെക്കന്റ് സ്ലിപ്പില്‍ ഒറ്റക്കൈയ്യില്‍ മനോഹരമായൊരു ക്യാച്ചെടുത്താണ് സ്മിത്ത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ക്രിസ് വോക്‌സിനെ പുറത്താക്കാനാണ് സ്മിത്ത് പറന്ന് ക്യാച്ചെടുത്തത്. അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനമായിരുന്ന് സ്മിത്തിന്റെ ക്യാച്ച്.
Great catches from the Aussies tbf
Scorecard/Videos: https://t.co/L5LXhA6aUm#Ashes pic.twitter.com/tT9Lc2pnBt
— England Cricket (@englandcricket) September 14, 2019
അതേസമയം, അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ വിജയലക്ഷ്യം 399 റണ്‍സാണ്. ഇംഗ്ലണ്ടിനായി ജോ ഡെന്‍ലി 94 റണ്‍സാണ് രണ്ടാം ഇന്നിങ്‌സില്‍ നേടിയത്. ബെന്‍ സ്‌റ്റോക്‌സ് 67 റണ്‍സും ജോസ് ബട്‌ലര്‍ 47 റണ്‍സും നേടി. ഓസീസിനായി നഥാന്‍ ലിയോണ്‍ നാല് വിക്കറ്റാണ് നേടിയത്.
Read Here: ബൈജുവിന്റെ ഇന്ത്യ: ഇന്ത്യന്‍ ടീമിന്റെ നെഞ്ചത്ത് ഇനി മലയാളി; പുതിയ ജഴ്‌സി