scorecardresearch
Latest News

ഇത് എന്തിന്റെ കുഞ്ഞാടാ: ക്രീസിൽ പന്ത് വിട്ടുകളയാനും സ്മിത്തിന്റെ ഡാൻസ് സ്റ്റെപ്പുകൾ

പന്ത് വിട്ടുകളയുന്നതിൽ വരെ അസാധാരണ ഫുട്ട് വർക്ക് നടത്തിയാണ് സ്മിത്ത് കാണികളെ രസിപ്പിച്ചത്

ഇത് എന്തിന്റെ കുഞ്ഞാടാ: ക്രീസിൽ പന്ത് വിട്ടുകളയാനും സ്മിത്തിന്റെ ഡാൻസ് സ്റ്റെപ്പുകൾ

മഴ വീണ്ടും വില്ലനായതോടെ ആഷസ് ടെസ്റ്റിന്റെ മൂന്നാം ദിനവും മത്സരം തടസപ്പെട്ടിരുന്നു. മൂന്നാം ദിനം 24.1 ഓവഡ മാത്രമാണ് ഇംഗ്ലണ്ട് പന്തെറിഞ്ഞത്. എന്നാൽ കിട്ടിയ അവസരത്തിൽ കാണികളെ നിരാശരാക്കാതെ അവരെ പരമാവധി രസിപ്പിക്കാൻ സ്മിത്തിന് സാധിച്ചു. വെടിക്കെട്ട് ബാറ്റിങ്ങിലൂടെയല്ല എന്ന് മാത്രം. പന്ത് വിട്ടുകളയുന്നതിൽ വരെ അസാധാരണ ഫുട്ട് വർക്ക് നടത്തിയാണ് സ്മിത്ത് കാണികളെ രസിപ്പിച്ചത്.

രാഹുൽ ദ്രാവിഡ്, ജാക്ക് കാലിസ് എന്നീ താരങ്ങൾ പന്ത് ശ്രദ്ധാപൂർവ്വം വീക്ഷിച്ച് നേരിടുന്നത് ക്രിക്കറ്റ് ആരാധകഡ നിരവധി തവണ കണ്ടിട്ടുണ്ട്. എന്നാൽ സ്മിത്ത് അതിലും മുകളിലായിരുന്നു എന്ന് പറയാം. കാരണം പന്ത് വിട്ടുകളയുന്നത് അദ്ദേഹം ശരിക്കും ആസ്വാദിക്കുകയായിരുന്നെന്ന് പറയാം. സ്മിത്തിന്റെ ഈ പ്രകടനത്തിന് പേര് കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് ക്രിക്കറ്റ് വിദഗ്ധർ.

ഇംഗ്ലീഷ് ബൗളര്‍മാര്‍ തുടര്‍ച്ചയായി ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ് സ്മിത്തിനെ വീഴ്ത്താന്‍ ശ്രമിച്ചപ്പോള്‍ അസാധാരണമായ ഫൂട്ട് വര്‍ക്കിലൂടെ പന്തുകള്‍ വിട്ടുകളഞ്ഞാണ് സ്മിത്ത് പ്രതിരോധിച്ചുനിന്നത്. ട്വറ്ററും ഏറെ ചർച്ച ചെയ്തത് സ്മിത്തിന്റെ ചലനങ്ങളെ കുറിച്ച് തന്നെ.

Read More Sports Stories Here

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Steve smith revolutionises the art of leaving balls in test cricket video