ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14-ാം പതിപ്പിന് മുന്നോടിയായി നടന്ന താരലേലത്തിൽ ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ ഡൽഹി ക്യാപിറ്റൽസാണ് സ്വന്തമാക്കിയത്. 2.20 കോടി രൂപയ്ക്കാണ് താരം ഡൽഹിയിലെത്തിയത്. ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ 2 കോടി രൂപയുടെ പട്ടികയിലുള്ള താരത്തിന് 20 ലക്ഷം രൂപ മാത്രമാണ് അധികമായി ലഭിച്ചത്. സമകാലീന ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റുകളിലെയും ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായി പരിഗണിക്കപ്പെടുന്ന സ്മിത്തിന് ഇത് ചെറിയ തുകയാണെന്ന വാദം അപ്പോൾ മുതൽ തന്നെ ഉയർന്നു കേട്ടിരുന്നു. ഇതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഓസിസ് താരം മൈക്കിൾ ക്ലർക്ക് രംഗത്തെത്തിയിരിക്കുന്നത്.

കുറഞ്ഞ തുകയായതിനാൽ സ്റ്റീവ് സ്മിത്ത് ഐപിഎല്ലിൽ നിന്ന് പിന്മാറിയേക്കുമെന്നാണ് സ്മിത്തിനൊപ്പം കളിക്കുകകൂടി ചെയ്തിട്ടുള്ള മുൻ ഓസീസ് നായകൻ പറയുന്നത്. രാജസ്ഥാൻ റോയൽസ് നായകനായിരുന്ന സ്മിത്തിന് താരലേലത്തിന് മുമ്പാണ് രാജസ്ഥാൻ ടീമിൽ നിന്ന് ഒഴിവാക്കിയത്. അടിസ്ഥാന വിലയായ 2 കോടിയിൽ ബാംഗ്ലൂർ താൽപര്യം കാണിച്ചെങ്കിലും 2 കോടി 20 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് താരത്തെ സ്വന്തമാക്കുകയായിരുന്നു. മറ്റാരും താരത്തിനായി രംഗത്തെത്തിയില്ല.

Also Read: രോഹിത്തും ഹാർദിക്കും എന്റെ റൂമിലെത്തി, ചെലവ് വേണമെന്ന് പറഞ്ഞു; കൃഷ്‌ണപ്പ ഗൗതം

സ്മിത്തിന്റെ പുതിയ ശമ്പളം രാജസ്ഥാൻ റോയൽസിൽ ലഭിച്ചിരുന്നതിനേക്കാൾ വളരെക്കുറവാണ്. 2018 സീസണിന് മുന്നോടിയായി 12.5 കോടി രൂപ നൽകിയാണ് രാജസ്ഥാൻ സ്മിത്തിനെ നിലനിർത്തിയത്. എന്നാൽ കഴിഞ്ഞ വർഷം ക്യാപ്റ്റൻ, ബാറ്റ്സ്മാൻ എന്നീ നിലകളിൽ മികച്ച പ്രകടനം നടത്താൻ സ്മിത്ത് പരാജയപ്പെട്ടതിനെത്തുടർന്നാണ് താരത്തെ ഒഴിവാക്കി പകരം മലയാളി താരം സഞ്ജുവിനെ പകരം നായകനാക്കിയത്.

സ്മിത്തിന്റെ ഏറ്റവും പുതിയ ഐ‌പി‌എൽ കരാർ ഈ വർഷത്തെ ടൂർണമെന്റ് ഒഴിവാക്കാൻ താരത്തിനെ പ്രേരിപ്പിക്കുമെന്ന് ക്ലർക്ക് വിശ്വസിക്കുന്നു. “അദ്ദേഹത്തിന്റെ ടി20 പ്രകടനങ്ങൾ അദ്ദേഹം ഇഷ്ടപ്പെടുന്നത്ര മികച്ചതായിരുന്നില്ലെന്ന് എനിക്കറിയാം. കഴിഞ്ഞ വർഷത്തെ ഐ‌പി‌എൽ മികച്ചതായിരുന്നില്ല. 400,000 ഡോളറിൽ താഴെയുള്ള പണത്തിന് അദ്ദേഹം പോയതിൽ ഞാൻ അതിശയിക്കുന്നു,” ക്ലർക്ക് പറഞ്ഞു.

Also Read: അർജുൻ ടെൻഡുൽക്കർ ഐപിഎല്ലിൽ കഴിവ് തെളിയിക്കണം; മുംബൈ ഇന്ത്യൻസ്

ഇത്തവണ ഏറ്റവും കൂടുതൽ തുക സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കൻ പേസർ ക്രിസ് മോറിസായിരുന്നു. 16.25 കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ലേല തുകയാണിത്. അൺക്യാപ്ഡ് താരങ്ങളിൽ 9.25 കോടി രൂപയ്ക്ക് ചെന്നൈയിലെത്തിയ കൃഷ്ണപ്പ ഗൗതവും ആരാധകരെ ഞെട്ടിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook