scorecardresearch

ഇന്റർനെറ്റിനെ ഇളക്കിമറിച്ച് കോഹ്ലി; ചിരിച്ചുമറിഞ്ഞ് ഓസീസ് താരങ്ങൾ, വീഡിയോ

ഒക്ടോബർ 8ന് ഓസീസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം

ഒക്ടോബർ 8ന് ഓസീസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Virat Kohli | viral | Video

PHOTO: screen shot/ JIO CINEMA

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ ഗ്രൌണ്ടിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി പുറത്തെടുത്ത ഡാൻസ് മൂവ്സ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ജിയോ സിനിമ ട്വിറ്റർ പേജിലൂടെ പുറത്തുവിട്ട വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്. ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും മാർനസ് ലബുഷാനും ഡ്രിങ്ക്സ് ബ്രേക്കിനിടയിൽ വിശ്രമിക്കുമ്പോഴാണ് വിരാട് ഇരുവർക്കുമിടയിലേക്ക് നടന്നടുത്തത്.

Advertisment

ഗ്രൌണ്ടിൽ സദാസമയവും അഗ്രസീവ് പ്രകടനം നടത്തുന്ന താരത്തിന്റെ ഫൺ മോഡാണ് പിന്നീട് കണ്ടത്. ലബുഷാനോട് തമാശയെന്തോ പറഞ്ഞുകൊണ്ടാണ് വിരാട് ദേഹമാസകലം ഇളക്കിക്കൊണ്ടുള്ള ദേശി മോഡൽ ഡാൻസ് സ്റ്റെപ്പ് പുറത്തെടുത്തത്. ഈ സമയം ഇതെല്ലാം ലോകമെമ്പാടുമുള്ള കാണികൾക്കായി ലൈവിൽ സംപ്രേഷണം ചെയ്യപ്പെടുന്നുണ്ടായിരുന്നു.

ഈ വീഡിയോയുടെ സ്ക്രീൻ ഷോട്ട് സ്മിത്തും ലബുഷാനും ഇൻസ്റ്റഗ്രാം സ്റ്റോറിയായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. വിരാട് കോഹ്ലിയെ ടാഗ് ചെയ്ത് 'നൈസ് മൂവ്സ്' എന്നാണ് ഇരുവരും ഇൻസ്റ്റ സ്റ്റോറിയിൽ കുറിച്ചത്. ചിരിച്ചുമറിയുന്നൊരു സ്മൈലിയും സ്മിത്ത് ഇതോടൊപ്പം ചേർത്തിട്ടുണ്ട്.

Advertisment

മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയോട് 66 റൺസിന് തോറ്റെങ്കിലും ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. രാജ്കോട്ടിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 352/7 റൺസെടുത്തപ്പോൾ ഇന്ത്യയുടെ മറുപടി 49.4 ഓവറിൽ 286ൽ ഒതുങ്ങിയിരുന്നു. ഒക്ടോബർ 8ന് ഓസീസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. സെപ്റ്റംബർ മൂന്നിന് ഇംഗ്ലണ്ടിനെതിരെയും ഒക്ടോബർ മൂന്നിന് നെതർലന്റിനെതിരെയും ഇന്ത്യ പരീശീലന മത്സരങ്ങൾ കളിക്കുന്നുണ്ട്.

Indian Cricket Team Viral Video Cricket Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: