/indian-express-malayalam/media/media_files/uploads/2018/03/warner-reuters-m.jpg)
Cricket - South Africa vs Australia - First Test Match - Kingsmead Stadium, Durban, South Africa - March 5, 2018. Australia's David Warner and Steve Smith leave the pitch after beating South Africa. REUTERS/Rogan Ward
സിഡ്നി: ലോകകപ്പ് മത്സരങ്ങൾക്ക് മാസങ്ങൾ മാത്രം അവശേഷിക്കെ ഓസ്ട്രേലിയൻ ദേശീയ ടീമിന് സന്തോഷവാർത്ത. മുൻ നായകൻ സ്റ്റീവ് സ്മിത്ത് പരുക്ക് മാറി പരിശീലനം ആരംഭിച്ചു. കൈമുട്ടിന് പരുക്കേറ്റ സ്റ്റീവ് സ്മിത്ത് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിന് ശേഷം ഇതാദ്യമായാണ് താരം പരിശീലനം ആരംഭിക്കുന്നത്. താരം തന്നെയാണ് പരിശീലനം നടത്തുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് കൈമുട്ടിന് പരുക്കേറ്റ സ്റ്റീവ് സ്മിത്ത് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കുന്നതിനിടയിലാണ് സ്മിത്തിന് പരുക്കേൽക്കുന്നത്. അതേസമയം, പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട താരത്തിന്റെ വിലക്ക് തുടരുകയാണ്. ലോകകപ്പിന് മുമ്പ് വിലക്ക് അവസാനിക്കും. ഇതോടെ ലോകകപ്പിൽ താരം കളിക്കുന്നതിനുള്ള സാധ്യത വർധിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയും സ്മിത്ത് പാഡണിയുമെന്നാണ് കരുതുന്നത്.
View this post on InstagramGreat to have my first hit back today. The elbow is feeling good!
A post shared by Steve Smith (@steve_smith49) on
ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ നടന്ന പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്നാണ് സ്റ്റീവ് സ്മിത്തിന് ഒരു വര്‍ഷത്തെ വിലക്ക് കല്‍പ്പിച്ചത്. മാർച്ച് 29നാണ് താരത്തിന്റെ വിലക്ക് തുടങ്ങുന്നത്. സ്റ്റീവ് സ്മിത്തിനൊപ്പം ഡേവിഡ് വാർണറിനും കാമറോൺ ബാൻക്രോഫ്റ്റിനും വിലക്ക് ലഭിച്ചിരുന്നു. ബാൻക്രോഫ്റ്റിന്റെ വിലക്ക് നേരത്തെ അവസാനിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.