രാജ്യാന്തര ടി20യിലേക്ക് ഓസിസ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും മടങ്ങിയെത്തുന്നു. ശ്രീലങ്കക്കെതിരായ മത്സരത്തിലൂടെയായിരിക്കും ഇരുവരും വീണ്ടും ടി20 കളിക്കുക. അടുത്ത വർഷം സ്വന്തം നാട്ടിൽ ലോകകപ്പ് നടക്കാനിരിക്കെ ഇരു താരങ്ങൾക്കും ടീമിനും നിർണായകമാണ് ഇനിയുള്ള ഓരോ മത്സരങ്ങളും. പന്തുചുരണ്ടൽ വിവാദത്തെത്തുടർന്ന് സ്മിത്തും വാർണറും ഒരു വർഷത്തെ വിലക്ക് നേരിട്ടിരുന്നു. ഇത് അവസാനിച്ചതോടെയാണ് താരങ്ങൾ ടി20 ടീമിലും ഇടംപിടിച്ചത്.

Also Read: ‘ഞങ്ങള്‍ മുന്നോട്ട് പോവുകയാണ്’; എന്തുകൊണ്ട് ധോണിയില്ലെന്നതിന് മുഖ്യ സെലക്ടറുടെ മറുപടി

നേരത്തെ ഏകദിന – ടെസ്റ്റ് ടീമുകളിൽ മടങ്ങിയെത്തിയ താരങ്ങൾ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. വിലക്കിനുശേഷം കളിച്ച ആദ്യ പരമ്പരയിലൂടെ ത്ത് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. ഏകദിന ലോകകപ്പിൽ ഓസിസ് കുതിപ്പിന് ചുക്കാൻ പിടിച്ചത് വാർണറായിരുന്നു. അതേ പ്രകടനം കുട്ടിക്രിക്കറ്റിലും ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് താരങ്ങൾ. ഇന്ത്യൻ പ്രീമിയർ ലീഗ് ഉൾപ്പടെയുള്ള ലീഗുകളിൽ ബാറ്റെടുത്ത താരങ്ങൾ തിളങ്ങിയിരുന്നു.

Also Read: ‘തിരുമ്പി വന്തിട്ടേന്‍ ഡാ…’; നാല് വര്‍ഷത്തിന് ശേഷം സഞ്ജുവിന് രണ്ടാമൂഴം

നേരത്തെ മൂന്ന് ഫോർമാറ്റിലും ടീമിനെ നയിച്ചിരുന്നത് സ്റ്റീവ് സ്മിത്തായിരുന്നു. നിലവിൽ ആരോൺ ഫിഞ്ചാണ് ടീമിന്റെ നായകൻ. അടുത്ത മാർച്ച് വരെ ലീഡർഷിപ്പ് സ്ഥാനങ്ങൾ വഹിക്കുന്നതിന് സ്മിത്തിന് വിലക്കുണ്ട്. നിലവിൽ ടീമിന്റെ ഭാഗമായ 14 പേരെയാണ് ലോകകപ്പ് മത്സരങ്ങൾക്കും മാനേജ്മെന്റ് പരിഗണിക്കുന്നത്. മികച്ച പ്രകടനം പുറത്തെടുത്താൽ ലോകകപ്പോടെ ടീമിന്റെ നായകസ്ഥാനത്തേക്ക് വീണ്ടും സ്മിത്ത് മടങ്ങിയെത്തിയേക്കും. അടുത്ത ഒക്ടോബറിലാണ് ടി20 ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഓസ്ട്രേലിയ തന്നെയാണ് ലോകകപ്പിന് വേദിയാകുന്നതും.

Also Read: ചാംപ്യന്മാർ ഒന്നും വേഗം അവസാനിപ്പിക്കില്ല; ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ഗാംഗുലി

ആഷസ് പരമ്പരയിലേക്ക് സ്മിത്ത് ഇറങ്ങി വന്നത് കൂവലുകളുടെ നടുവിലൂടെയായിരുന്നു. എന്നാല്‍ തിരിച്ചുകയറിയത് നിലയ്ക്കാത്ത കൈയ്യടികള്‍ക്ക് ഇടയിലൂടെയും. പരമ്പരയിൽ ഒരു തവണ മാത്രമാണ് സ്മിത്ത് അർധസെഞ്ചുറി തികയ്ക്കാതെ പുറത്തായത്. ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും 774 റണ്‍സുമായാണ് സ്മിത്ത് പരമ്പര അവസാനിപ്പിച്ചത്. 110.57 ആണ് ആവറേജ്. 144,142,92,211,92,80,23 എന്നിങ്ങനെയാണ് ഏഴ് ഇന്നിങ്‌സുകളിലേയും സ്മിത്തിന്റെ സ്‌കോര്‍.

ഒക്ടോബർ 27നാണ് ശ്രീലങ്കയുടെ ഓസിസ് പര്യടനത്തിലെ ആദ്യ മത്സരം. ഒക്ടോബർ 30ന് രണ്ടാം മത്സരവും നവംബർ ഒന്നിന് മൂന്നാം മത്സരവും നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook