/indian-express-malayalam/media/media_files/uploads/2019/03/david-warner-steve-smith.jpg)
സ്റ്റീവന്‍ സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് വൈകുന്നു. പാക്കിസ്ഥാനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഇരുവര്‍ക്കും സ്ഥാനമില്ല. ലോകകപ്പിന് മുന്‍പ് ഓസ്‌ട്രേലിയ കളിക്കുന്ന അവസാന ഏകദിന പരമ്പരയാണ് പാക്കിസ്ഥാനെതിരെ ഷാര്‍ജയില്‍ നടക്കാന്‍ പോകുന്നത്. അതിനാല്‍ തന്നെ, വിലക്ക് കാലാവധി കഴിഞ്ഞ് വാര്‍ണറും സ്മിത്തും ടീമില്‍ ഇടം പിടിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.
പാക്കിസ്ഥാനെതിരായ പരമ്പരയ്ക്ക് ഇന്ത്യക്കെതിരെ ട്വന്റി 20 കളിക്കുന്ന 15 അംഗ ടീമിനെ ഓസ്‌ട്രേലിയ നിലനിര്‍ത്തുകയായിരുന്നു. മാര്‍ച്ച് 22 നാണ് പാക്കിസ്ഥാനെതിരെയുള്ള പരമ്പര ആരംഭിക്കുക. പന്ത് ചുരുണ്ടല്‍ വിവാദത്തെ തുടര്‍ന്ന് രാജ്യാന്തര ടീമില്‍ നിന്ന് വിലക്ക് നേരിടുന്ന സ്മിത്തിന്റെയും വാര്‍ണറുടെയും വിലക്ക് മാര്‍ച്ച് 29 ഓടെ അവസാനിക്കും. പാക്കിസ്ഥാനെതിരെ അവസാന രണ്ട് ഏകദിനത്തില്‍ ഇരുവരും കളിച്ചേക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 29, 31 ദിവസങ്ങളിലാണ് അവസാന രണ്ട് ഏകദിനങ്ങള്‍.
ഐപിഎല്ലില്‍ അടക്കം കളിച്ച് ശാരീരിക ക്ഷമത വീണ്ടെടുത്താല്‍ ഇരുവരേയും ലോകകപ്പിലും ആഷസിലും പരിഗണിക്കുമെന്ന് ഓസ്‌ട്രേലിയന്‍ സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് വ്യക്തമാക്കി. 2019 മെയ് 30 മുതലാണ് ഇംഗ്ലണ്ടിലും വെയില്‍സിലുമായി ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ഏപ്രില്‍ 23 ന് ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോണ്‍ ഫിഞ്ചാണ് ഇപ്പോള്‍ ഓസീസ് ടീമിനെ നയിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.