അഡ്ലെയ്ഡ്: ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം എഴുതിചേർത്ത് ഓസിസ് താരം സ്റ്റീവ് സ്മിത്ത്. ടെസ്റ്റിൽ അതിവേഗം 7000 റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് സ്മിത്ത് തന്റെ പേരിൽ തിരുത്തിയെഴുതിയത്. ക്രിക്കറ്റ് ചരിത്രത്തിലെ 73 വർഷം പഴക്കമുള്ള റെക്കോർഡാണ് സ്മിത്ത് തിരുത്തിയത്. വെറും 126 ഇന്നിങ്സുകളിൽ നിന്നുമാണ് സ്മിത്ത് 7000 റൺസ് തികച്ചത്.
Also Read: ചില കാര്യങ്ങള്‍ പരസ്യമായി പറയാന്‍ പറ്റില്ല; ധോണിയുടെ ഭാവിയെ കുറിച്ച് ഗാംഗുലി
ഇംഗ്ലീഷ് താരം വാലി ഹമ്മോണ്ട് 73 വർഷം മുമ്പ് 131 ഇന്നിങ്സുകളിൽ നിന്ന് 7000 റൺസ് തികച്ചിരുന്നു. ഈ റെക്കോർഡാണ് ഏഴ് പതിറ്റാണ്ടുകൾക്ക് ഇപ്പുറം താരം സ്വന്തം പേരിലാക്കിയിരിക്കുന്നത്. അഡ്ലെയിഡിൽ നടക്കുന്ന പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലായിരുന്നു സ്മിത്ത് നാഴികകല്ല് പിന്നിട്ടത്.
The fastest to 7K – you're a star Steve Smith! #AUSvPAK pic.twitter.com/sU7uxN8vGR
— cricket.com.au (@cricketcomau) November 30, 2019
ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗാണ് ഈ പട്ടികയിൽ മൂന്നാമത്. 134 ഇന്നിങ്സുകളിൽ നിന്നുമാണ് സെവാഗ് 7000 റൺസ് കടന്നതെങ്കിൽ നാലാം സ്ഥാനത്തുള്ള സച്ചിൻ ടെണ്ടുൽക്കറിന് വേണ്ടി വന്നത് 136 ഇന്നിങ്സുകളാണ്. 138 ഇന്നിങ്സുകളിൽ 7000 റൺസ് തികച്ച വിരാട് കോഹ്ലി, ഗ്യാരി സോബേഴ്സ്, കുമാർ സംഗക്കാര എന്നിവരാണ് പിന്നിൽ.
Also Read: ഇന്ത്യ – വിൻഡീസ് മത്സരത്തിനൊരുങ്ങി കാര്യവട്ടം; ടിക്കറ്റ് വിൽപ്പന പൊടിപൊടിക്കുന്നു
ഇതോടൊപ്പം ടെസ്റ്റില്‍ ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ 6996 ടെസ്റ്റ് റണ്‍സെന്ന നേട്ടവും സ്മിത്ത് പിന്നിട്ടു. 70 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് താരം ഈ നേട്ടം മറികടന്നത്.