സിഡ്‌നി: ” വാക്കുകള്‍ക്ക് പ്രസക്തിയില്ല. പ്രവര്‍ത്തിയാണ് ഇനി കാര്യം,” പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുറ്റസമ്മതം നടത്തികൊണ്ട് കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പറഞ്ഞ വാക്കുകളാണ്. കാമറൂണിന്റെ വാക്കുകള്‍ സ്റ്റീവ് സ്മിത്തിന്റെ കാര്യത്തില്‍ ശരിയായി മാറി കൊണ്ടിരിക്കുകയാണ്.

അതിന്റെ ആദ്യ പടിയായിരുന്നു താരം പരസ്യമായി മാപ്പു ചോദിച്ചത്. ലോകത്തോട് കരഞ്ഞു കൊണ്ടായിരുന്നു സ്മിത്ത് മാപ്പ് ചോദിച്ചത്. ഇപ്പോഴിതാ തന്റെ കുഞ്ഞ് ആരാധകനോടും സ്മിത്ത് മാപ്പ് ചോദിച്ചിരിക്കുകയാണ്.

ചാനല്‍ അവതാരകയായ ഡിബോറ നൈറ്റിന്റെ ഒമ്പത് വയസുകാരന്‍ മകനോടാണ് സ്മിത്ത് നേരിട്ട് മാപ്പ് ചോദിച്ചത്. കഴിഞ്ഞ ദിവസം സ്മിത്ത് നടത്തിയ പത്രസമ്മേളനവും അദ്ദേഹം കരയുന്നതും കണ്ട് തന്റെ മകന്‍ അതിയായ സങ്കടമായെന്നും അവനെ സമാധാനിപ്പാക്കാന്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടെന്നും ഡിബോറ ട്വീറ്റ് ചെയ്തിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാത്ത താന്‍ മകനോടും സുഹൃത്തുക്കളോടും സ്മിത്തിന് കത്തയക്കാന്‍ പറഞ്ഞുവെന്നും ഡിബോറ ട്വീറ്റില്‍ പറഞ്ഞു.

Surprised and humbled that @steve_smith49 has taken time to contact my son directly.

A post shared by Deborah Knight (@deborah_knight) on


ഡിബോറയെ അമ്പരപ്പിച്ചു കൊണ്ട് സ്മിത്ത് നേരിട്ട് മെസേജ് അയക്കുകയായിരുന്നു. മകന്‍ ഡാര്‍സിയോട് തനിക്ക് വേണ്ടി മാപ്പ് ചോദിക്കണമെന്നായരുന്നു സ്മിത്തിന്റെ മെസേജ്. ട്വിറ്ററിലൂടെ സ്മത്തിന്റെ മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് ഡിബോറ തന്നെയാണ് പുറത്ത് വിട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ