/indian-express-malayalam/media/media_files/uploads/2018/03/warner-reuters-m.jpg)
Cricket - South Africa vs Australia - First Test Match - Kingsmead Stadium, Durban, South Africa - March 5, 2018. Australia's David Warner and Steve Smith leave the pitch after beating South Africa. REUTERS/Rogan Ward
സിഡ്‌നി: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ഉണ്ടായ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് കളത്തിന് പുറത്തായ മുൻ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും മുൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർക്കും ആശ്വാസം. ഇരുവരും വീണ്ടും ക്രിക്കറ്റ് കളിക്കും. അതേസമയം പന്ത് ചുരണ്ടിൽ കാമറൂൺ ബാൻക്രോഫ്റ്റിന് കളിക്കാനാവുന്ന കാര്യത്തിൽ തീരുമാനമായില്ല.
നാട്ടിൽ ക്ലബ് ക്രിക്കറ്റ് കളിക്കാനുളള അനുമതിയാണ് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ലഭിച്ചത്. ബാൻക്രോഫ്റ്റിന് പക്ഷെ ഈ അവസരം ഇതുവരെയും ലഭിച്ചിട്ടില്ല. ഈ സീസണിൽ ഗ്രേഡ് ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് ഇരുതാരങ്ങളെയും വിലക്കില്ലെന്ന് ദി ന്യൂ സൗത്ത് വെയിൽസ് ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും അനുകൂലമായാണ് ഈ തീരുമാനം വന്നത്.
https://www.iemalayalam.com/sports/ball-tampering-scandal-fans-jeer-steve-smith-at-johannesburg/
അതേസമയം വെസ്റ്റേൺ ഓസ്ട്രേലിയ ജില്ല ക്രിക്കറ്റ് കൗൺസിൽ ബാൻക്രോഫ്റ്റിന്റെ കാര്യത്തിൽ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല. പെർത്ത് ആസ്ഥാനമായ ക്രിക്കറ്റ് ക്ലബിന് വേണ്ടി കളിക്കാൻ ജില്ല ക്രിക്കറ്റ് കൗൺസിലിന്റെ അനുമതി കാത്തിരിക്കുകയാണ് താരം.
ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കുന്ന താരങ്ങൾക്ക് സസ്പെൻഷൻ കാലാവധിയിൽ ഈ ക്ലബ് ക്രിക്കറ്റിലും കളിക്കാൻ സാധിക്കില്ലെന്നാണ് ചട്ടം. ഇത് മറികടന്നാണ് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ഇളവ് നൽകിയിരിക്കുന്നത്. വിലക്കേർപ്പെടുത്തുന്ന താരങ്ങളെ ക്ലബ് ക്രിക്കറ്റിൽ നിന്ന് തടയേണ്ടതില്ലെന്ന് ന്യൂ സൗത്ത് വെയിൽസ് ക്രിക്കറ്റ് അസോസിയേഷൻ നിലപാട് എടുത്തു. എന്നാൽ ബാൻക്രോഫ്റ്റിന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ ക്ലബ് ടീമുകളുടെ യോഗം വിളിച്ചിരിക്കുകയാണ് വെസ്റ്റേൺ ഓസ്ട്രേലിയ ജില്ല ക്രിക്കറ്റ് കൗൺസിൽ.
https://www.iemalayalam.com/sports/steve-smith-faces-media-after-cricket-cheating-ban/
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us