/indian-express-malayalam/media/media_files/uploads/2017/07/COPELL.jpg)
ജാർഖണ്ഡ്: വരാനിരിക്കുന്ന ഐഎസ്എല്ല് സീസണിൽ സ്റ്റീഫ് കോപ്പൽ നവാഗതരായ ജാംഷഡ്പൂർ എഫ്സിയുടെ പരിശീലകനാകും. സ്റ്റീഫ് കോപ്പലിനെ തങ്ങളുടെ പുതിയ പരിശീലകനായി നിയമിച്ചതായി ക്ലബ് ഉടമൾ ഔദ്യോഗികമായി അറിയിച്ചു. സ്റ്റീവ് കോപ്പലായിരിക്കും ടീമിന്റെ മുഖ്യപരിശീലകൻ, കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്രെ സഹപരിശീലകനനും താരവും ആയിരുന്നു ഇഷ്ഫാഖ് അഹമ്മദിനെ സഹപരിശീലകനായും ജാംഷഡ്പൂർ എഫ്സി തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്ന കോപ്പൽ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ വൻവിലകൊടുത്ത് കോപ്പലിനെ ടീമിലെത്തിക്കാൻ ടാറ്റ ഗ്രൂപ്പ് രംഗത്ത് ഇറങ്ങുകയായിരുന്നു.
കോപ്പലിനെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. ഇംഗ്ലണ്ടിന്റെ മുന്‍ ഡിഫന്ററും കോച്ചുമായിരുന്ന സ്റ്റുവര്‍ട്ട് പിയേഴ്‌സിനെ പരിശീകസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് പിയേഴ്‌സിനെയും സ്‌കോട്ട്‌ലന്‍ഡ് ദേശീയ ടീം മുന്‍ പരിശീലകന്‍ ബില്ലി മക്കിനാലിയെയും ബ്ലാസ്റ്റേഴ്‌സ് പരിഗണിച്ചിരുന്നു. എന്നാല്‍ പിയേഴ്‌സ് മതിയെന്ന തീരുമാനത്തില്‍ ഒടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് എത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇംഗ്ലണ്ടിനായി 78 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പിയേഴ്‌സ് മികച്ച പ്രതിരോധ താരമെന്ന ഖ്യാതി നേടിയ താരമാണ്. നോട്ടിങ്ങാം ഫോറസ്റ്റ്, ന്യൂകാസില്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ക്ലബ്ബുകള്‍ക്കായി പിയേഴ്‌സ് പ്രതിരോധം കാത്തിട്ടുണ്ട്. പരിശീലകനായി മാറിയ പിയേഴ്‌സ് 2005ന്റെയും 2007ന്റെയും ഇടയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായിരുന്നു. ഇംഗ്ലണ്ട് അണ്ടര്‍ 21 പരിശീലകനുമായ പിയേഴ്‌സ് 2009ല്‍ ഇംഗ്ലണ്ടിനെ യുവേഫ അണ്ടര്‍ 21 ഫൈനലിലെത്തിച്ചു.
കോച്ചാവുന്നതു സംബന്ധിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിനിധികള്‍ പിയേഴ്‌സുമായി ചര്‍ച്ച നടത്തിയെന്നും ഗോള്‍ ഡോട്ട് കോം പറയുന്നു. നേരത്തേ ഇംഗ്ലണ്ടിന്റെ ഡേവിഡ് ജെയിംസ്, പീറ്റര്‍ ടെയ്‌ലര്‍, ട്രെവര്‍ മോര്‍ഗന്‍, ടെറി ഫെലാന്‍ എന്നീ ഇംഗ്ലീഷുകാര്‍ ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us