ഇന്ത്യൻ ഫുട്ബോൾ ടീമിന് പോരാട്ടവീര്യം പകർന്നത് കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ ആണെന്ന് മുൻ ദേശീയ പ്രതിരോധ നിര താരം മഹേഷ് ഗൗളി. കോച്ച് കോൺസ്റ്റന്റൈൻ ദേശീയ താരങ്ങളിൽ മത്സരബുദ്ധി കുത്തിവച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“2011 എഷ്യൻ കപ്പ് ഒരു വലിയ പാഠമായിരുന്നു. ഇപ്പോഴത്തെ ദേശീയ ടീം അടുത്ത ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റം നൽകും. എതിരാളി എത്ര കരുത്താനായാലും പോരാടാനുള്ള ആത്മവീര്യം കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇപ്പോഴത്തെ താരങ്ങളിൽ കുത്തിവച്ചിട്ടുണ്ട്”, മറ്റൊരു മുൻ ദേശീയ താരമായ ദീപക് മണ്ഡൽ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“കോച്ച് മുതൽ താഴേക്ക് ഓരോ പേരിലും കാണാം ആ ഒത്തൊരുമ. പ്രതിരോധ നിര ശക്തമാണ്. മുന്നൂറ് മിനിറ്റ് വരെ ടീം തുടർച്ചയായി ഒരു ഗോൾ പോലും വഴങ്ങിയില്ല. പ്രതിരോധ നിരയിലെ കളിക്കാരും ഗോൾകീപ്പറും തമ്മിലുള്ള ഒത്തൊരുമയാണ് അത് തെളിയിക്കുന്നത്.” മഹേഷ് ഗൗളി അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ