കൊല്‍ക്കത്ത: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെയാണ് ആരാധകര്‍. തനിക്കൊപ്പമുള്ളത് ആരാണെന്ന് കണ്ടു പിടിക്കാന്‍ ആരാധകരോട് പറഞ്ഞു കൊണ്ടാണ് വിരാട് പഴയ ചിത്രം പോസ്റ്റ് ചെയ്തത്. എന്തുകൊണ്ട് വിരാട് പഴയ ചിത്രം പോസ്റ്റ് ചെയ്തുവെന്നാണ് ആരാധകര്‍ ചിന്തിക്കുന്നത്. ചിത്രം പങ്കുവച്ചുകൊണ്ട് വിരാട് എഴുതിയ വാചകങ്ങളും രസകരമാണ്.
”കുറ്റകൃത്യങ്ങളിലെ കൂട്ടുപ്രതി, കുറ്റകൃത്യം ബൗണ്ടറിയില്‍ നില്ക്കുന്ന ഫീല്ഡറില്മാരില് നിന്നും ഡബിള്‍സ് മോഷ്ടിക്കുന്നത്. ആരാണ് പറയൂ” എന്നായിരുന്നു വിരാടിന്റെ പോസ്റ്റ്. ഒപ്പമുള്ള താരത്തിന്റെ മുഖം വ്യക്തമല്ലെങ്കിലും കക്ഷി മുന്‍ നായകന് എം.എസ്.ധോണിയാണെന്ന് മനസിലാകുന്നുണ്ട്. നേരത്തെ സെപ്റ്റംബറിലും ധോണിയുടെ ചിത്രം വിരാട് പോസ്റ്റ് ചെയ്തിരുന്നു. ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു വിരാടിന്റെ പോസ്റ്റ്. ഇതോടെ ഇതിഹാസ താരം പടിയിറങ്ങുകയാണെന്ന് പലരും കരുതിയിരുന്നു.
Partners in crime.. Crime : stealing doubles from fielders at the boundary . Guess who pic.twitter.com/Gk1x6lBIvm
— Virat Kohli (@imVkohli) November 20, 2019
അതേസമയം, ധോണി പോയവാരങ്ങളില്‍ പ്രാക്ടീസിലേക്ക് മടങ്ങിയെത്തിയിരുന്നു. ജെഎസ്സിഎ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന ധോണിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായ ശേഷം ധോണി ടീമില്‍ നിന്നും മാറി നില്‍ക്കുകയാണ്.