Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

സബ്‌ജൂനിയർ ഫുട്ബോൾ: തിരുവനന്തപുരം സെമിയിൽ; കോഴിക്കോടിനും പാലക്കാടിനും ജയം

ഗ്രൂപ്പിലെ എല്ലാ മത്സരത്തിലും തിരുവനന്തപുരം ആധികാരിക ജയം സ്വന്തമാക്കി

State sub junior boys football championship, Thiruvananthapuram, semifinal, സബ്ജൂനിയർ ഫുട്ബോൾ, തിരുവനന്തപുരം, സെമിയിൽ, കോഴിക്കോട്, പാലക്കാട്, football, ie malayalam, ഐഇ മലയാളം

കൊച്ചി: ഫോർട്ട് കൊച്ചിയിൽ നടക്കുന്ന 39-ാമത് സബ്ജൂനിയർ ആൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിൽ തിരുവനന്തപുരം സെമിയിൽ. ഗ്രൂപ്പ് എയിൽ നിന്നും ചാമ്പ്യന്മാരായാണ് തിരുവനന്തപുരത്തിന്റെ സെമി പ്രവേശനം. ഇന്ന് നടന്ന മത്സരത്തിൽ കോട്ടയത്തെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം സെമി ഉറപ്പിച്ചത്. എതിരില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു തിരുവനന്തപുരത്തിന്റെ വിജയം.

ഗ്രൂപ്പിലെ എല്ലാ മത്സരത്തിലും തിരുവനന്തപുരം ആധികാരിക ജയം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ കണ്ണൂരിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയ തിരുവനന്തപുരം രണ്ടാം മത്സരത്തിൽ തൃശൂരിനെ കീഴ്പ്പെടുത്തിയത് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു. ഒടുവിൽ കോട്ടയത്തിനെതിരെ ആറ് ഗോളിന്റെ ജയവും. എതിരാളികളുടെ വലയിൽ 11 തവണ പന്ത് എത്തിച്ച തിരുവനന്തപുരം ഒരു ഗോൾ പോലും വഴങ്ങിയതുമില്ല.

ഇന്ന് നടന്ന മറ്റ് മത്സരങ്ങളിൽ പാലക്കാടും കോഴിക്കോടും ജയം സ്വന്തമാക്കി. കോഴിക്കോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കൊല്ലത്തെ പരാജയപ്പെടുത്തിയപ്പോൾ പാലാക്കാടിന്റെ ജയം ആലപ്പുഴയോട് ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു.

കൊച്ചി സ്റ്റേറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്. ഫോർട്ട്കൊച്ചിയിലെ വെളി ഗ്രൗണ്ടിലാണ് മത്സരങ്ങൾ. നാല് ഗ്രൂപ്പുകളിലായി 14 ജില്ല ടീമുകളും ലീഗിൽ മാറ്റുരക്കുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: State sub junior boys football championship thiruvananthapuram qualifies to semifinal

Next Story
ഒടുക്കം വാ തുറന്നു, പക്ഷെ…; വിവാദ ഓവര്‍ ത്രോയെ കുറിച്ച് ഐസിസിയ്ക്ക് പറയാനുള്ളത്Ben Stokes, ബെൻ സ്റ്റോക്സ്, ഇംഗ്ലണ്ട്-ന്യൂസിലൻഡ്,EngVNz,James Anderson, ജെയിംസ് ആൻഡേഴ്സൺ,World Cup, ലോകകപ്പ്, World Cup 2019, extra runs, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com