സബ്‌ജൂനിയർ ഫുട്ബോൾ: കോഴിക്കോട് സെമിയിൽ; ആലപ്പുഴയ്ക്ക് തുടർച്ചയായ രണ്ടാം സമനില

രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കൊല്ലത്തെ പാലക്കാട് പരാജയപ്പെടുത്തിയത്

കൊച്ചി: ഫോർട്ട് കൊച്ചിയിൽ നടക്കുന്ന 39-ാമത് സബ്ജൂനിയർ ആൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിൽ പാലക്കാടിന് രണ്ടാം ജയം. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ കൊല്ലത്തെയാണ് പാലക്കാട് പരാജയപ്പെടുത്തിയത്. അതേസമയം തുടർച്ചയായ രണ്ടാം മത്സരത്തിലും ആലപ്പുഴ സമനില വഴങ്ങി. ആദ്യ മത്സത്തിൽ കോഴിക്കോടിനോടും ഇന്ന് തന്നെ നടന്ന രണ്ടാം മത്സരത്തിൽ കൊല്ലത്തോടുമാണ് ആലപ്പുഴ സമനിലയിൽ അവസാനിപ്പിച്ചത്.

രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കൊല്ലത്തെ പാലക്കാട് പരാജയപ്പെടുത്തിയത്. ഇന്നലെ നടന്ന മത്സരത്തിൽ പാലാക്കാടിന്റെ ജയം ആലപ്പുഴയോട് ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു.

കോഴിക്കോട് – ആലപ്പുഴ മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. മത്സരത്തിന്റെ മുഴുവൻ സമയത്തും ഇരു ടീമുകൾക്കും സാധിച്ചില്ല. കൊല്ലവും ആലപ്പുഴയും രണ്ട് ഗോൾ വീതം നേടിയാണ് മത്സരം സമനിലയിലാക്കിയത്. കൊച്ചി സ്റ്റേറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്. ഫോർട്ട്കൊച്ചിയിലെ വെളി ഗ്രൗണ്ടിലാണ് മത്സരങ്ങൾ. നാല് ഗ്രൂപ്പുകളിലായി 14 ജില്ല ടീമുകളും ലീഗിൽ മാറ്റുരക്കുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: State sub junior boys football championship palakkad wins

Next Story
ഐപിൽ: ഇംഗ്ലണ്ടിന് ലോകകിരീടം സമ്മാനിച്ച പരിശീലകൻ കൊൽക്കത്തയിലേക്ക്Cricket news, ipl, ഐപിഎൽ, ക്രിക്കറ്റ് വാർത്ത, ലോകകപ്പ്, Live Score, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്,Cricket,Kolkata Knight Riders,Trevor, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com