പാല: സംസ്ഥാന സ്കൂൾ കായികമേളയിൽ ട്രിപ്പിൾ നേട്ടം കൈവരിച്ച് കോഴിക്കോട് പുല്ലൂരാംപാറ സ്വദേശിനി അപർണ റോയി. മീറ്റിന്രെ അവസാന ദിനമായ ഇന്ന് സീനിയർ പെൺകുട്ടികളുടെ 200 മീറ്റർ പോരാട്ടത്തിൽ സ്വർണം നേടിയതോടെയാണ് അപർണ ട്രിപ്പിൾ തികച്ചത്. നേരത്തെ സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിലും, 110 മീറ്റർ ഹർഡിൽസിലുമാണ് അപർണ സ്വർണം നേടിയത്.

സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഫൈനലിൽ 12.49 സെക്കന്റ് സമയത്തിൽ ഫിനിഷ് ചെയ്താണ് അപർണ റോയി സ്വർണം നേടിയത്. കോഴിക്കോട് പൂല്ലൂരാംപാറ സെന്‍റ് ജോസഫ് എച്ച്എസ്എസിലെ വിദ്യാർഥിനിയാണ് അപർണ. 110 മീറ്റർ ഹർഡിൽസിൽ റെക്കോർഡോടെയാണ് അപർണ സ്വർണം നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ