സംസ്ഥാന സ്‌കൂള്‍ കായികമേള; എറണാകുളം വീണ്ടും ചാമ്പ്യന്മാര്‍, സ്‌കൂളുകളില്‍ സെന്റ് ജോര്‍ജ്

സെന്റ് ജോര്‍ജിന്റെ പത്താം കിരീടമാണിത്. 2014-നു ശേഷമുള്ള സെന്റ് ജോര്‍ജിന്റെ ആദ്യം കിരീടമാണിത്. കിരീട നേട്ടത്തോടെ പരിശീലകന്‍ രാജു പോളിന് യാത്ര അയപ്പും

തിരുവനന്തപുരം: അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം ജില്ലയ്ക്ക് കിരീടം. 253 പോയിന്റുമായാണ് എറണാകുളം ജേതാക്കളായത്. എറണാകുളത്തിന്റെ 13-ാം കിരീടമാണിത്. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ പാലക്കാട് 196 പോയിന്റുമായി ഇക്കുറിയും രണ്ടാമതെത്തി. 101 പോയിന്റുകളുമായി തിരുവനന്തപുരമാണ് മൂന്നാമത്. തുടക്കത്തില്‍ കോഴിക്കോട് ജില്ലയായിരുന്നു മൂന്നാമതുണ്ടായിരുന്നത്. പിന്നീട് തിരുവനന്തപുരം കയറി വരികയായിരുന്നു.

സ്‌കൂളുകളില്‍ എറണാകുളം കോതമംഗലം സെന്റ് ജോര്‍ജ് ചാമ്പ്യന്‍മാരായി. 81 പോയിന്റുകളാണ് സെന്റ് ജോര്‍ജ് കരസ്ഥമാക്കിയത്. സെന്റ് ജോര്‍ജിന്റെ പത്താം കിരീടമാണിത്. 2014-നു ശേഷമുള്ള സെന്റ് ജോര്‍ജിന്റെ ആദ്യം കിരീടമാണിത്. കിരീട നേട്ടത്തോടെ പരിശീലകന്‍ രാജു പോളിന് യാത്ര അയപ്പിനും അവസരമായി.

അതേസമയം, കഴിഞ്ഞ തവണത്തെ ജേതാക്കളായ കോതമംഗലം മാര്‍ ബേസിലിന് ഇത്തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 62 പോയിന്റുമായി പാലക്കാട് കുമരംപുത്തൂര്‍ കല്ലടി സ്‌കൂള്‍ രണ്ടാമതെത്തിയപ്പോള്‍ 50 പോയിന്റുമായി കോതമംഗലം മാര്‍ ബേസില്‍ മൂന്നാമതുമെത്തി.

ഇത്തവണ മൂന്നു പേര്‍ ട്രിപ്പിള്‍ സ്വര്‍ണ നേട്ടം സ്വന്തമാക്കുന്നതിനും കായിക മേള സാക്ഷ്യം വഹിച്ചു. സാന്ദ്ര എ.എസ്, ചിങ്കിസ് ഖാന്‍, ആദര്‍ശ് ഗോപി എന്നിവരാണ് മൂന്നിനങ്ങളില്‍ സ്വര്‍ണ നേട്ടം സ്വന്തമാക്കിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്റര്‍, 1500 മീറ്റര്‍, 3000 മീറ്റര്‍ എന്നീ ഇനങ്ങളിലാണ് എറണാകുളം കോതമംഗലം സെന്റ് ജോര്‍ജിലെ ആദര്‍ശ് ഗോപി സ്വര്‍ണം നേടിയത്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍ എന്നീ ഇനങ്ങളിലാണ് എറണാകുളം തേവര സേക്രഡ് ഹാര്‍ട്ടിലെ സാന്ദ്ര എ.എസ് സ്വര്‍ണം നേടിയത്. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റര്‍, 400 മീറ്റര്‍, 600 മീറ്റര്‍ എന്നീ ഇനങ്ങളിലാണ് എറണാകുളം കോതമംഗലം സെന്റ് ജോര്‍ജിലെ ചിങ്കിസ് ഖാന്‍ സ്വര്‍ണം നേടിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: State school athletics ernakulam emerges as champions again

Next Story
ധോണിയെ പുറത്താക്കിയത് കോഹ്‌ലിയുടേയും രോഹിത്തിന്റേയും സമ്മതത്തോടെയെന്ന് വെളിപ്പെടുത്തല്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com