ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരുന്ന പതിപ്പിൽ പല വിദേശ താരങ്ങളെയും ബോർഡുകൾ വിട്ടുനൽകാൻ മടിക്കുന്നതിനിടയിൽ ഓസ്ട്രേലിയൻ താരവുമായുള്ള കരാർ അവസാനിപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഓസിസ് പേസർ മിച്ചർ സ്റ്റാർക്കുമായുള്ള കരാറാണ് കൊൽക്കത്ത അവസാനിപ്പിച്ചത്. 9.4 കോടി രൂപയ്ക്ക് കഴിഞ്ഞ സീസണിൽ കൊൽക്കത്തിയിലെത്തിയ താരം പരുക്കിനെ തുടർന്ന് പതിനൊന്നാം പതിപ്പിലും കളിച്ചിരുന്നില്ല.

“രണ്ട് ദിവസം മുമ്പാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമകൾ എന്റെ ഫോണിലേക്ക് ഒരു സന്ദേശം അയയ്ക്കുന്നത്. കരാർ അവസാനിപ്പിക്കുന്നു എന്നായിരുന്നു സന്ദേശം” സ്റ്റാർക്ക് പറഞ്ഞു. അടുത്ത എപ്രിലിൽ താൻ വീട്ടിൽ ഉണ്ടാകുമെന്നും സ്റ്റാർക്ക് കൂട്ടിച്ചേർത്തു.

അതേസമയം, ഐപിഎൽ നഷ്ടപ്പെടുന്നത് താരത്തിന് അനുകൂലമാകുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് ലോകകപ്പ് മത്സരങ്ങൾ വരാനിരിക്കെ. ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ച് ദിവസങ്ങൾക്കുള്ളിൽ ലോകകപ്പ് മത്സരങ്ങളും പിന്നീട് ഇംഗ്ലണ്ടിൽ ആഷസ് പരമ്പരയും കളിക്കേണ്ടതുണ്ട്.

എന്നാൽ കൊൽക്കത്ത താരത്തെ നഷ്ടപ്പെടുത്താനുള്ള കാരണം വ്യക്തമല്ല. അതേസമയം, ക്രിക്കറ്റ് ഓസ്ട്രേലിയ ലീഗിന്റെ ആദ്യ ഘട്ടത്തിൽ മാത്രമേ താരങ്ങളെ അനുവദിക്കൂ എന്നാണ് കരുതുന്നത്. ലോകകപ്പ് നടക്കുന്നതിനാൽ ഐപിഎൽ നേരത്തെ നടത്തുമെന്ന സൂചനയുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook