ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 വ്യാപനത്തെ തുര്‍ന്ന് അടച്ചിട്ടിരിക്കുന്ന സ്റ്റേഡിയങ്ങളും സ്പോര്‍ട്സ് കോംപ്ലക്സുകളും തുറക്കാന്‍ അനുവാദം. ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ലോക്ക്ഡൗണ്‍ 4.0 ചട്ടങ്ങളിലാണ് കാണികളില്ലാതൈ സ്റ്റേഡിയങ്ങളും കോംപ്ലക്സുകളും തുറക്കാന്‍ അനുവാദം നല്‍കിയത്.
അതേസമയം, കായിക മത്സരങ്ങള്‍ക്ക് തുടര്‍ന്നും വിലക്കുണ്ടെന്ന് അറിയിപ്പിലെ ചട്ടങ്ങള്‍ പറയുന്നു. രാജ്യത്ത് മാര്‍ച്ച് പകുതി മുതല്‍ തടസ്സപ്പെട്ടിരിക്കുന്ന കായിക മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള സ്പോര്‍ട്സ് ഫെഡറേഷനുകളുടെ പദ്ധതികള്‍ക്ക് ആശ്വാസമാകുകയാണ് ഈ തീരുമാനം. കായിക താരങ്ങളുടെ പരിശീലനം ആരംഭിക്കാനുള്ള സാധ്യതയാണ് തുറക്കുന്നത്.
Read Also: മക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് സുരാജ്; ചിത്രങ്ങൾ
പട്യാലയിലേയും ബെംഗളൂരുവിലേയും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കോംപ്ലക്സുകളിലെ താരങ്ങള്‍ പരിശീലനം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) പരിശീലനം പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞയാഴ്ച ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ പറഞ്ഞിരുന്നു. ഔട്ട്ഡോര്‍ പരിശിലീനങ്ങളിലൂടെ ഇന്ത്യയിലെ ക്രിക്കറ്റ് പുനരാരംഭിക്കാനാണ് ബിസിസിഐയുടെ തീരുമാനം. ഉയര്‍ന്ന രോഗ ബാധിത പ്രദേശങ്ങളായ മുംബൈ പോലുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും പരിശീലന ക്യാംപില്‍ പങ്കെടുക്കില്ലെന്ന് ധുമാല്‍ പറഞ്ഞു.
Read in English: Stadiums, sports complexes allowed to open, spectators barred