കൊളംബോ: ഓരോവറിൽ 7 സിക്സറുകൾ പറത്തി ശ്രീലങ്കൻ യുവതാരം. 14 വയസ്സുകാരനായ നവീന്ദു പഹസരയാണ് ഈ അപൂർവ്വനേട്ടം അടിച്ചെടുത്തത്. 15 വയസ്സിന് താഴെയുള്ളവരുടെ ടൂർണമെന്റിലാണ് ലങ്കൻ കൗമാര താരത്തിന്രെ ചരിത്രനേട്ടം. ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനെ സാക്ഷിയാക്കിയാണ് നവീന്ദു പഹസാരെ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവച്ചത്.

മുത്തയ്യ മുരളീധരൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ടൂർണമെന്റിലാണ് പഹസാര എന്ന കൊച്ചുപയ്യൻ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. രെവാതെ കോളേജിന് വേണ്ടി കഴിച്ച പഹസാര മത്സരത്തിൽ 87 പന്തിൽ 109 റൺസാണ് നേടിയത്. എതിർ താരത്തിന്റെ ഓരോവറിൽ 7 സിക്സറുകളാണ് പഹസാരെ അടിച്ച്കൂട്ടിയത്. ഒരു നോ ബോൾ എറിഞ്ഞതോടെയാണ് താരം ഓവറിൽ 8 പന്തുകൾ എറിയേണ്ടി വന്നത്. ആദ്യ 7 പന്തുകളും അതിർത്തി കടത്തിയാണ് പഹസാരെ കരുത്ത് കാട്ടിയത്.

മുത്തയ്യ മുരളീധരൻ നേരിട്ടെത്തി പഹാസരെ അഭിനന്ദിക്കുകയും ചെയ്തു. പഹസാര ദേശീയകുപ്പായത്തിൽ കളിക്കുമെന്ന് ഉറപ്പാണെന്ന് മുരളീധരൻ പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook