ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. എട്ട് വിക്കറ്റിനാണ് ശ്രീലങ്ക പ്രൊട്ടിയാസുകളെ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തിലും കുസാൽ മെൻഡിസിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് ലങ്ക വിജയത്തിലെത്തിയത്. ദക്ഷിണാഫ്രിക്കയിൽ പരമ്പര നേടുന്ന ആദ്യ ഏഷ്യൻ രാജ്യമായാണ് ശ്രീലങ്ക മാറിയത്.

മൂന്നാം വിക്കറ്റിൽ ഒഷാദ ഫെർണാണ്ടോയും കുസാൽ മെൻഡിസും ചേർന്ന് 163 റൺസ് കൂട്ടിച്ചേർത്തതോടെ ശ്രീലങ്ക അനായാസം വിജയത്തിലെത്തുകയായിരുന്നു. കുസാൽ പെരേര 110 പന്തിൽ 13 ബൗണ്ടറികളടക്കം 84 റൺസ് നേടിയപ്പോൾ, രണ്ട് സിക്സും പത്ത് ബൗണ്ടറിയും പായിച്ച് 106 പന്തിൽ നിന്നും 75 റൺസാണ് ഒഷാദ സ്വന്തമാക്കിയത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എയ്ഡൻ മാർക്രം ക്വിന്റൻ ഡീ കോക്ക് എന്നിവരുടെ അർധസെഞ്ചുറി മികവിൽ 222 റൺസിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കൻ ഇന്നിങ്സ് 154 റൺസിന് അവസാനിച്ചതോടെ ദക്ഷിണാഫ്രിക്ക 68 റൺസിന്റെ ലീഡ് നേടി.

എന്നാൽ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ലങ്കൻ ആധിപത്യമായിരുന്നു. 128 റൺസിന് ദക്ഷിണാഫ്രിക്കയെ പുറത്താക്കിയ ശ്രീലങ്ക 46 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ കുസാല്‍ പെരേരയുടെ ഐതിഹാസിക സെഞ്ചുറിയുടെ കരുത്തില്‍ ശ്രീലങ്ക തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ഒരു വിക്കറ്റിനാണ് ശ്രീലങ്ക അന്ന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook