കൊളംബോ: നിദാഹാസ് ട്രോഫി ആദ്യ അങ്കത്തില്‍ ഇന്ത്യയെ മലര്‍ത്തിയടിച്ച് ശ്രീലങ്ക. ഇന്ത്യയുയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് ശേഷിക്കെ ശ്രീലങ്ക മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ കുസാല്‍ പെരേരയാണ് ലങ്കന്‍ വിജയശില്‍പ്പി. പെരേര 37 പന്തില്‍ നിന്നും 66 റണ്‍സ് നേടി. അവസാന ഓവറുകില്‍ തിസര പെരേരയും കത്തിക്കയറിയതോടെ ലങ്ക അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാല്‍ ശിഖര്‍ ധവാനും മനീഷ് പാണ്ഡയും ചേര്‍ന്ന് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു.

നിശ്ചിത ഓവറില്‍ 174 റണ്‍സായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. 49 പന്തില്‍ ആറ് സിക്‌സും ആറ് ഫോറുമായി ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ ചുക്കാന്‍ പിടിച്ചത്. 37 റണ്‍സുമായാണ് പാണ്ഡെ പുറത്തായത്. ഇരുവരും ചേര്‍ന്ന് 95 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

ധവാന്‍ മടങ്ങിയതിന് ശേഷം ക്രീസിലെത്തിയ ഋഷഭ് പന്തുമായി ചേര്‍ന്ന് മനീഷ് 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 23 റണ്‍സാണ് പന്തിന്റ സമ്പാദ്യം. ഇന്ത്യയ്ക്കായി ദിനേശ് കാര്‍ത്തിക് 13 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തുടക്കത്തില്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയേയും മടങ്ങിയെത്തിയ സുരേഷ് റെയ്‌നയേയും പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായിരുന്നു. എന്നാല്‍ ധവാനും പാണ്ഡെയും രക്ഷകരാവുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ