scorecardresearch
Latest News

ചെറിയ സ്കോറിന് പുറത്തായിട്ടും ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ചത് ആ മന്ത്രം; കപലിന്റെ വാക്കുകളെക്കുറിച്ച് ശ്രീകാന്ത്

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 183 റൺസിന് പുറത്താക്കിയ വെസ്റ്റ് ഇൻഡീസിന് അത് ചെറിയ വിജയലക്ഷ്യമായിരുന്നു

1983 world cup, 1983 ലോകകപ്പ്, india 1983 world cup, ഇന്ത്യൻ ക്രിക്കറ്റ് ടീം, kapil dev, കപിൽ ദേവ്, viv richards, ind vs wi 1983, indvswi, this day that year, cricket news

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചടുത്തോളം 1983 എന്നും ഓർമ്മകളിൽ നിറഞ്ഞ് നിൽക്കുന്ന വർഷമാണ്. ക്രിക്കറ്റിന്റെ കളിത്തൊട്ടിലായ ലോർട്സിൽ കരുത്തന്മാരായ വിൻഡീസിനെ അട്ടിമറിച്ച് കപിലിന്റെ ചെകുത്താന്മാർ ലോകകിരീടം ഉയർത്തിയ വർഷം. ഒരു സാധ്യതയിമില്ലാതിരുന്നടുത്ത് നിന്നാണ് ഇന്ത്യ ഏവരെയും ഞെട്ടിച്ച് ലോകകപ്പ് സ്വന്തമാക്കിയത്.

എന്നാൽ കലാശപോരാട്ടത്തിൽ ഇന്ത്യൻ ജയം അത്ര അനായാസമല്ലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 183 റൺസിന് പുറത്താക്കിയ വെസ്റ്റ് ഇൻഡീസിന് അത് ചെറിയ വിജയലക്ഷ്യമായിരുന്നു. അതേസമയം പൊരുതി നിൽക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചത് നായകൻ കപിൽ ദേവിന്റെ വാക്കുകളാണ്. അത് ഓർത്തെടുക്കുകയാണ് അന്ന് ടീമിന്റെ ഭാഗമായിരുന്ന ശ്രീകാന്ത്.

“കപിൽ ദേവ് ഒരു കാര്യം പറഞ്ഞ്, അത് ഞങ്ങൾ ജയിക്കണമെന്നായിരുന്നില്ല. അവർ നമ്മളെ 183ന് പുറത്താക്കി. നമ്മൾ പ്രതിരോധിക്കണം. അത്ര എളുപ്പത്തിൽ വിട്ടുകൊടുക്കരുത്.” ശ്രീകാന്ത് പറഞ്ഞു.

എന്തായാലും കപിലിന്റെ ആ വാക്കുകൾ വെറുതെയായില്ല. വെസ്റ്റ് ഇൻഡീസിനെ 140 റൺസിന് പുറത്താക്കി ഇന്ത്യ ലോകകപ്പ് ഉയർത്തി. അന്ന് ഓസ്ട്രേലിയയും ന്യൂസിലൻഡും വെസ്റ്റ് ഇൻഡീസുമായിരുന്നു അക്കാലത്ത് ആധികായകന്മാരെന്നും. എല്ലാ സാധ്യതകളും വെസ്റ്റ് ഇൻഡീസിനായിരുന്നതിനാൽ ഇന്ത്യയ്ക്ക് അത്ര സമ്മദ്ദമില്ലായിരുന്നെന്നും ശ്രീകാന്ത് പറഞ്ഞു.

അതിന് മുമ്പ് നടന്ന ആദ്യ രണ്ട് ലോകകപ്പുകളിൽ ഒരു മത്സരം മാത്രം ജയിച്ച ഇന്ത്യ 1983ൽ പ്രവചനങ്ങളെയെല്ലാം തെറ്റിച്ച് മുന്നേറുകയായിരുന്നു. കരുത്തരായ വിൻഡീസിനെയും ഓസ്ട്രേലിയയെയും വീഴ്ത്തി ടൂർണമെന്റിന് തുടക്കമിട്ട ഇന്ത്യ സിംബാബ്‌വെയെയും പരാജയപ്പെടുത്തി. എന്നാൽ ഗ്രൂപ്പ് സ്റ്റേജിലെ രണ്ടാം റൗണ്ടിൽ ഓസ്ട്രേലിയക്കും വെസ്റ്റ് ഇൻഡീസിനും മുന്നിൽ കാലിടറി. അതേസമയം, സിംബാബ്‌വെയുമായി നടന്ന നിർണായക മത്സരത്തിൽ വിജയം നേടി ഇന്ത്യ സെമിഫൈനലിലെത്തി. സെമിയിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തി ഫൈനലിന് യോഗ്യത നേടിയ ഇന്ത്യൻ കുതിപ്പ് കിരീട നേട്ടത്തിലാണ് അവസാനിച്ചത്.

ആദ്യ രണ്ട് ലോകകപ്പുകൾ നേടിയ വെസ്റ്റ് ഇൻഡീസ് ഹാട്രിക് കിരീട നേട്ടവും മുന്നിൽ കണ്ടാണ് ഇന്ത്യക്കെതിരെ ഇറങ്ങിയത്. എന്നാൽ കപിലിന്റെ കൂട്ടരുടെ മുന്നിൽ വിവിയൻ റിച്ചാർഡ്സണും ഡെസ്മണ്ട് ഹെയ്ൻസും അടങ്ങുന്ന വിൻഡീസ് സംഘം കീഴടങ്ങി. മത്സരത്തിൽ ടോസ് ജയിച്ച വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോൾ ഇന്ത്യൻ സ്കോറിങ് 183 റൺസിൽ അവസാനിച്ചു. 38 റണ്‍സെടുത്ത ശ്രീകാന്ത് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റോബര്‍ട്ട്സും രണ്ട് പേരെ വീതം പുറത്താക്കിയ ഹോള്‍ഡിങ്ങും മാര്‍ഷലും ഗോമസും വെസ്റ്റ് ഇൻഡീസിന്റെ ബോളിങ് പ്രകടനത്തിൽ നിർണായക പങ്കുവഹിച്ചു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Srikkanth reveals how skipper kapil dev boosted players after india got all out for 183 in 1983 world cup final