scorecardresearch

Latest News

ബാറ്റെടുത്ത വീരന് ബൈക്കെടുത്തപ്പോള്‍ പിഴച്ചു; വിക്ടറി ലാപ്പിനിടെ ലങ്കന്‍ താരം ബൈക്കില്‍ നിന്നും വീണു

ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടുത്തെത്തി ഇരുവരേയും പിടിച്ചെഴുന്നേല്‍പ്പിച്ചു

കൊളംബോ: ബംഗ്ലാദേശിനെതിരായ പരമ്പര വിജയം ആഘോഷിക്കുന്നതിനിടെ ശ്രീലങ്കന്‍ താരം കുസാല്‍ മെന്‍ഡിസ് സ്കൂട്ടറില്‍ നിന്നും വീണു. കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിന് ശേഷമായിരുന്നു സംഭവം. മൂന്ന് മത്സരവും ജയിച്ച് ശ്രീലങ്ക പരമ്പര തൂത്തുവാരിയിരുന്നു.

മത്സരശേഷം നടന്ന പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ നല്‍കിയ സ്കൂട്ടറില്‍ മെന്‍ഡിസും മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ ഷെഹാന്‍ ജയസൂര്യയും ഗ്രൗണ്ടിന് ചുറ്റും സഞ്ചരിക്കുകയായിരുന്നു. ജയസൂര്യയാണ് വണ്ടി ഓടിച്ചിരുന്നത്. ജയസൂര്യയ്ക്ക് വണ്ടിയിലുള്ള നിയന്ത്രണം നഷ്ടമാവുകയും വണ്ടി മറിയുകയുമായിരുന്നു. ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടുത്തെത്തി ഇരുവരേയും പിടിച്ചെഴുന്നേല്‍പ്പിച്ചു. രണ്ട് പേര്‍ക്കും പരുക്കില്ല.

മത്സരത്തില്‍ നിര്‍ണായകമായ അര്‍ധ സെഞ്ചുറി നേടിയിരുന്നു മെന്‍ഡിസ്. 58 പന്തുകളില്‍ നിന്നും 54 റണ്‍സാണ് മെന്‍ഡിസ് നേടിയത്. അഞ്ച് ഫോറും ഒരു സിക്‌സും ഇതില്‍ ഉള്‍പ്പെടും. നാലാം വിക്കറ്റില്‍ എയ്ഞ്ചലോ മാത്യൂസുമൊത്ത് 101 റണ്‍സിന്റെ കൂട്ടുകെട്ടും മെന്‍ഡിസ് പടുത്തുയര്‍ത്തിയിരുന്നു. 122 റണ്‍സിനായിരുന്നു മൂന്നാം ഏകദിനം ശ്രീലങ്ക ജയിച്ചത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sri lankas kusal mendis falls off bike

Best of Express