ഹെറോയിന്‍ കൈവവശം വച്ചതിന് ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളറായ ഷെഹന്‍ മദുഷന്കയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ചയാണ് രണ്ട് ഗ്രാം ഹെറോയിനുമായി ഷെഹനെ പൊലീസ് പിടികൂടിയത്.
കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കേ കാറില്‍ മറ്റൊരു വ്യക്തിയുമൊത്ത് ഡ്രൈവ് ചെയ്തു വരുമ്പോഴാണ് 25 വയസ്സുകാരനായ ഷെഹനെ പൊലീസ് തടയുന്നത്. രണ്ടാഴ്ച കസ്റ്റഡിയില്‍ വിടാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
മാര്‍ച്ച് 20-ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പൊലീസ് ഇതുവരെ 65,000 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Also: നിങ്ങളുടെ ടിക്ടോക് വീഡിയോകളെക്കാൾ കൊള്ളം; ട്രോളാൻ വന്ന പീറ്റേഴ്സന് ചുട്ടമറുപടി നൽകി കോഹ്ലി
2018 ജനുവരിയില്‍ ബംഗ്ലാദേശിനെതിരായ ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റ് ഫൈനലില്‍ ഹാട്രിക്ക് നേടിക്കൊണ്ടാണ് അദ്ദേഹം അരങ്ങേറ്റം കുറിയ്ക്കുന്നത്. മഷ്റഫെ മൊര്‍താസ, റുബെല്‍ ഹുസ്സൈന്‍, മഹ്മുദ്ള്ളാ എന്നിവരെയാണ് അദ്ദേഹം പുറത്താക്കിയത്. അതിനുശേഷം ഒരു ഏകദിനം പോലും അദ്ദേഹം കളിച്ചിട്ടില്ല. ശ്രീലങ്കയ്ക്കുവേണ്ടി രണ്ട് ടി20 മത്സരങ്ങള്‍ കളിച്ചുവെങ്കിലും പരിക്കുമൂലം 2018-ലെ നിദാഹാസ് ട്രോഫിക്ക് മുമ്പ് ടീമില്‍ നിന്നും പുറത്തായി.