കലാശ പോരാട്ടത്തില്‍ പാക്കിസ്ഥാനെ 23 റണ്‍സിന് പരാജയപ്പെടുത്തി ഏഷ്യാ കപ്പ് ജേതാക്കളായി ശ്രീലങ്ക. ലങ്ക ഉയര്‍ത്തിയ 17 റണ്‍സ് പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 20 ഓവറില്‍ 147 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 49 പന്തില്‍ 55 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാക് നിരിയിലെ ടോപ് സ്‌കോറര്‍.
ലങ്കയുയര്‍ത്തിയ 171 റണ്‍സ് പിന്തുടര്‍ന്ന പാക്കിസ്ഥാന് തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 22-2, 93-3, 102-4, 110-5 എന്നിങ്ങനെ പാക്ക് ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു. പാക്ക് നിരയില്‍ ബാബര്‍ അസം(6), ഫഖര്‍ സമന്‍(0),ഇഫ്തിഖര്‍ അഹമ്മദ്(32),മുഹമ്മദ് നവാസ്(2), അസിഫ് അലി(0),ഷദാബ് ഖാന്‍(8), റൗഫ്(13).നസീം ഷാ(4), എന്നിങ്ങനെയാണ് പുറത്തായവര്‍.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ലങ്ക, ഭനുക രജപക്സയുടെ അര്‍ധ സെഞ്ചുറി മികവിലാണ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തത്. 45 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും ആറ് ഫോറുമടക്കം 71 റണ്‍സോടെ പുറത്താകാതെ നിന്നു.
ഒരു ഘട്ടത്തില്‍ ബാറ്റിംഗ് തകര്‍ച്ചയിലിരുന്ന ടീമിനെ ആറാം വിക്കറ്റില്‍ വാനിന്ദു ഹസരംഗയേയും ഏഴാം വിക്കറ്റില്‍ ചാമിക കരുണരത്നയേയും കൂട്ട്പിടിച്ച് രജപക്സ മികച്ച ഇന്നിംഗ്‌സ് പുറത്തെടക്കുകയായിരുന്നു. ഇന്നിംസിന്റെ മൂന്നാമത്തെ പന്തില്‍ തന്നെ കുശാല്‍ മെന്‍ഡിസിനെ (0) നസീം ഷാ പുറത്താക്കി. പിന്നാലെ നാലാം ഓവറില്‍ പത്തും നിസംഗയും (8) കാര്യമായ സംഭാവനയില്ലാതെ മടങ്ങി. തുടര്‍ന്ന് ധനുഷ്‌ക ഗുണതിലകയേയും (1) ധനഞ്ജയ ഡിസില്‍വ(28) ക്യാപ്റ്റന്‍ ദസുന്‍ ഷാനകയ്ക്കും (2) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി.
അഞ്ചിന് 58 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ലങ്കയെ ആറാം വിക്കറ്റില്‍ ഒന്നിച്ച രജപക്സ – വാനിന്ദു ഹസരംഗ സഖ്യമാണ് 100 കടത്തിയത്. ഇരുവരും കൂട്ടിച്ചേര്‍ത്ത 58 റണ്‍സാണ് ലങ്കന്‍ ഇന്നിങ്സില്‍ നിര്‍ണായകമായത്. ഹസരംഗ(36)നെ പുറത്തായതിന് ശേഷം ചാമിക കരുണരത്നയെ കൂട്ടുപിടിച്ച് ഭനുക രജപക്സ ലങ്കന്‍ സ്‌കോര്‍ ഉയര്‍ത്തി. 54 റണ്‍സാണ് ഈ സഖ്യം ലങ്കന്‍ സ്‌കോറിലെത്തിച്ചത്. പാകിസ്ഥാനു വേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി.