Sri Lanka vs England LIVE Streaming: കൊളംബോ: ഇംഗ്ലണ്ടിന്റെ ശ്രീലങ്കൻ പരമ്പരയിലെ നാലാം ഏകദിനം ശനിയാഴ്ച പല്ലെക്കെലെയിൽ അരങ്ങേറും. പല്ലെക്കെലെ രാജ്യാന്തര സ്റ്റേഡിയത്തിൽ പ്രാദേശിക സമയം രാവിലെ 4.30നാണ് മത്സരം. പരമ്പര സ്വന്തമാക്കാനുറച്ച് ഇംഗ്ലണ്ട് ഇറങ്ങുമ്പോൾ സ്വന്തം നാട്ടിൽ നാണക്കേട് ഒഴിവാക്കി പരമ്പരയിലേക്ക് തിരിച്ചുവരാനുള്ള ശ്രമമാകും ശ്രീലങ്ക നടത്തുക.

അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ രണ്ട് വിജയവുമായി ഇംഗ്ലണ്ട് മുന്നിലാണ്. ഡമ്പുലയിൽ നടന്ന ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടും മൂന്നും ഏകദിനത്തെയും മഴ ബാധിച്ചിരുന്നു. രണ്ടാം ഏകദിനത്തിൽ ഡക്ക്-വർത്ത് ലൂയ്സ് നിയമപ്രകാരം 31 റൺസിനാണ് ഇംഗ്ലണ്ട് ജയിച്ചത്. 21 ഓവറാക്കി ചുരുക്കിയ മൂന്നാം ഏകദിനത്തിൽ 7 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് വിജയം.

സ്കൈ സ്‍പോർട്സിൽ കളിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഇതിന് പുറമെ ഹോട്ട്സ്റ്റാർ എച്ച് ഡി, എയർടെൽ ടിവി, ജിയോ ടിവി എന്നിവിടങ്ങളിലും മത്സരം തത്സമയം വീക്ഷിക്കാവുന്നതാണ്.

ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ടീമാണ് ഇംഗ്ലണ്ട്. ശ്രീലങ്കയാകട്ടെ എട്ടാം സ്ഥാനത്തും. കഴിഞ്ഞ കുറച്ചു നാളുകളായി വലിയ പ്രതിസന്ധിയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ടീം നേരിടുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയോടും ശ്രീലങ്ക സ്വന്തം മണ്ണിൽ കീഴടങ്ങിയിരുന്നു. ഇംഗ്ലണ്ട് കരുത്തരായ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ശ്രീലങ്കയിലെത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook