Latest News

T20 WC Sri Lanka vs Bangladesh: അർധ സെഞ്ചുറിയുമായി അസലങ്കയും രാജപക്ഷയും; ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോൽപിച്ച് ശ്രീലങ്ക

മൂന്നാമനായിറങ്ങിയ അസലങ്ക 49 പന്തിൽ നിന്ന് അഞ്ച് ഫോറും അഞ്ച് സിക്സറും അടക്കം 80 റൺസ് നേടി

ഷാർജ: ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ സൂപ്പർ 12 മത്സരത്തിൽ ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം. ബംഗ്ലാദേശിന്റെ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക നിശ്ചിത 20 ഓവർ അവസാനിക്കാൻ ഏഴ് വിക്കറ്റ് ബാക്കി നിൽക്കെയാണ് ഏഴ് വിക്കറ്റിന് 172 റൺസെന്ന നിലയിൽ ജയം നേടിയത്.

ആദ്യ ഓവറിൽ തന്നെ ഓപ്പണർ കുശാൽ പെരേരയുടെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും പകരം ഇറങ്ങിയ ചരിത് അസലങ്കയുടെ പുറത്താകാതെയുള്ള പ്രകടനം ലങ്കയുടെ ജയത്തിൽ നിർണായകമായി. മൂന്ന് പന്തിൽ നിന്ന് ഒരു റൺ നേടിയാണ് കുശാൽ പെരേര പുറത്തായത്. മറ്റൊരു ഓപ്പണറായ പാതും നിസ്സങ്ക 21 പന്തിൽ നിന്ന് 24 റൺസ് നേടി. മൂന്നാമനായിറങ്ങിയ അസലങ്ക 49 പന്തിൽ നിന്ന് അഞ്ച് ഫോറും അഞ്ച് സിക്സറും അടക്കം 80 റൺസ് നേടി.

ഭാനുക രാജപക്ഷയാണ് ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ചവച്ച മറ്റൊരു താരം. 31 പന്തിൽ മൂന്ന് ഫോറും സിക്സും അടക്കം 53 റൺസാണ് ആറാമനായി ഇറങ്ങി പതിനെട്ടാം ഓവർ വരെ കളിച്ച രാജപക്ഷ നേടിയത്. അവിഷ്ക ഫെർണാണ്ടോ റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോൾ ഹസരംഗ ആറ് റൺസും ദസുൻ ഷനക ഒരു റണ്ണുമെടുത്തു.

ബംഗ്ലാദേശിന് വേണ്ടി ഷാക്കിബുൽ ഹസനും നൗസും അഹമ്മദും രണ്ട് വീതം വിക്കറ്റ് നേടി. മുഹമ്മദ് സെയ്ഫുദ്ദീൻ ഒരു വിക്കറ്റെടുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. മുഷ്‌ഫിഖുർ റഹീമിന്റെയും നഈമിന്റെയും അർധ സെഞ്ചുറികളാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് വേണ്ടി ലിറ്റൻ ദാസും നഈമും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 40 റൺസ് കൂട്ടിച്ചേർത്തു. അഞ്ചാമത്തെ ഓവറിൽ 16 പന്തിൽ 16 റൺസെടുത്ത ലിറ്റൻ ദാസിനെ ലഹിരു കുമാര മടക്കിയതോടെയാണ് ആ കൂട്ടുകെട്ട് തകർന്നത്. പിന്നീട് എത്തിയ ഷാകിബ് അൽ ഹസൻ രണ്ടു ബൗണ്ടറികൾ നേടി നന്നായി തുടങ്ങിയെങ്കിലും ഏഴ് പന്തിൽ 10 റൺസുമായി നിൽക്കേ കരുണരത്നെ കുറ്റി തെറുപ്പിച്ചു.

പിന്നീടെത്തിയ മുഷ്‌ഫിഖുർ റഹീമിനെ കൂട്ടുപിടിച്ചു നഈം സ്കോർ മുന്നോട്ട് നീക്കി. പതിമൂന്നാം ഓവറിൽ ടീം സ്കോർ 100 കടത്തിയതിനു പിന്നാലെ നഈം അർധ സെഞ്ചുറിയും തികച്ചു. എന്നാൽ ടീം സ്കോർ 129ൽ നിൽക്കേ നഈമിനെ ഫെർണാണ്ടോ പുറത്താക്കി. 52 പന്തിൽ 62 റൺസാണ് നഈം നേടിയത്. അതോടെ 73 റൺസിന്റെ കൂട്ടുകെട്ട് തകർന്നു.

പിന്നീട് എത്തിയ ആരിഫ് ഹൊസ്സൈന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും മറുവശത്ത് നന്നായി കളിച്ചുകൊണ്ടിരുന്ന മുഹ്‌ഫിഖുർ അർധ സെഞ്ചുറി തികച്ചു. പിന്നാലെ ഏഴ് റൺസുമായി ആരിഫ് പുറത്തായി. അടുത്തതായി ക്രീസിൽ എത്തിയ ക്യാപ്റ്റൻ മഹമ്മദുള്ളയും 37 പന്തിൽ 57 റൺസെടുത്ത മുസഫിഖുർ റഹീമും പുറത്താകാതെ നിന്നു. അഞ്ചിൽ പന്തിൽ 10 റൺസാണ് മഹ്മദുള്ള നേടിയത്.

ശ്രീലങ്കക്കായി കരുണരത്നെ, ഫെർണാണ്ടോ, ലഹിരു കുമാര എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Also Read: T20 World Cup: പതിറ്റാണ്ടുകളുടെ ചരിത്രം; ഇന്ത്യ-പാക് പോരാട്ടങ്ങള്‍ ഒറ്റ നോട്ടത്തില്‍

ബംഗ്ലാദേശ് (പ്ലേയിംഗ് ഇലവൻ): മുഹമ്മദ് നഈം, ലിറ്റൺ ദാസ്, ഷാക്കിബ് അൽ ഹസൻ, മുഷ്ഫിഖുർ റഹിം, മഹ്മദുള്ള, അഫീഫ് ഹൊസൈൻ, നൂറുൽ ഹസൻ, മഹദി ഹസൻ, മുഹമ്മദ് സൈഫുദ്ദീൻ, നാസും അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ

ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ): കുശാൽ പെരേര, പാത്തും നിസ്സങ്ക, ചാരിത് അസലങ്ക, അവിഷ്ക ഫെർണാണ്ടോ, ഭാനുക രാജപക്സെ, ദാസൻ ശനക, വാനിന്ദു ഹസാരംഗ, ചാമിക കരുണരത്നെ, ദുഷ്മന്ത ചമീര, ബിനുറ ഫെർണാണ്ടോ, ലഹിരു കുമാര

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sri lanka vs bangladesh sl vs ban t20 world cup score updates highlights

Next Story
എം.ജി സർവ്വകലാശാലയ്ക്ക് വനിതാ കിരീടം; അന്തർസസർവ്വകലാശാല മീറ്റിൽ രണ്ടാമത്inter university meet
The moderation of comments is automated and not cleared manually by malayalam.indianexpress.com