കൊളംബോ: നിദാഹാസ് ട്രോഫിയുടെ കിരീടപ്പോരാട്ടത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഇന്നലെ നടന്ന അവസാന മൽസരത്തിൽ ആതിഥേയരായ ശ്രീലങ്കയെ തോൽപ്പിച്ചാണ് ബംഗ്ലാദേശിന്റെ ചുണക്കുട്ടികൾ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ആവേശപ്പോരാട്ടത്തിൽ 2 വിക്കറ്റിനാണ് ബംഗ്ലാദേശ് ലങ്കയെ തകർത്തത്.

ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 160 റൺസാണ് നേടിയത്. അർധസെഞ്ചുറി നേടിയ കുശാൽ പെരേരയും (61) തിസാര പെരേരയുമാണ് (58) ശ്രീലങ്കയ്ക്ക് പൊരുതാനുളള​ സ്കോർ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് ഓപ്പണർ തമിം ഇക്ബാൽ (50), മഹ്മൂദുല്ല (43) എന്നിവരുടെ പ്രകടനങ്ങളാണ് സ്വപ്‌നവിജയം സമ്മാനിച്ചത്. ഒരു പന്ത് ബാക്കിനിൽക്കെയാണ് ബംഗ്ലാദേശ് വിജയലക്ഷ്യം മറികടന്നത്. ഞായറാഴ്ചയാണ് ഇന്ത്യ-ബംഗ്ലദേശ് ഫൈനൽ പോരാട്ടം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ