നാഗ്‌പൂർ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ മുരളി വിജയ്‌ക്ക് സെഞ്ചുറി. കരിയറിലെ പത്താം സെഞ്ചുറി തികച്ച മുരളി വിജയ്‌യുടെ കരുത്തിൽ ഇന്ത്യ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി  211 റൺസ് എന്ന നിലയിലാണ്. ഇന്ത്യയ്ക്ക് ഇപ്പോൾ ആറ് റൺസിന്റെ ലീഡുണ്ട്.

ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് 205 റൺസിന് അവസാനിച്ചിരുന്നു. ഇന്നലെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ കെ.എൽ.രാഹുലിന്റെ വിക്കറ്റ് നഷ്ടമായിരുന്നു.

മുരളി വിജയ്‌ക്ക് കൂട്ടായി ചേതേശ്വർ പൂജാരയാണ് ക്രീസിൽ.  217 പന്തിൽ നിന്ന് 127 റൺസാണ് ഇപ്പോൾ മുരളി വിജയുടെ സമ്പാദ്യം. അതേസമയം 215 പന്ത് നേരിട്ട പൂജാര 77 റൺസെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ