നീണ്ട 28 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ രണ്ടാം വട്ടം ലോകകപ്പ് കിരീടം 2011ൽ ഉയർത്തിയത്. എന്നാൽ ശ്രീലങ്കയ്ക്കെതിരായ കലാശപോരാട്ടം മുൻകൂട്ടി നിശ്ചയിച്ചിരുന്നതാണെന്ന വെളിപ്പെടുത്തലുമായി മുൻ ശ്രീലങ്കൻ കായിക മന്ത്രി മഹീന്ദാനന്ദ അലുഗാമേ. ശ്രീലങ്ക ഇന്ത്യയ്ക്ക് ലോകകപ്പ് വിൽക്കുകയായിരുന്നുവെന്നാണ് അദ്ദേഹം ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. എന്നാൽ മന്ത്രിയുടെ ആരോപണത്തിനെതിരെ മുൻ നായകൻ മഹീല ജയവർധനെ രംഗത്തെത്തി.
” ഇന്ന് ഞാൻ നിങ്ങളോട് പറയുന്നു, ഞങ്ങൾ 2011 ലോകകപ്പ് വിറ്റു, ഞാൻ കായിക മന്ത്രിയായിരുന്നപ്പോഴുള്ള കാര്യമാണ് പറയുന്നത്. ഒരു രാജ്യമെന്ന നിലയിൽ എനിക്ക് ഇത് പറയാൻ സാധിക്കില്ല. എന്നാൽ എനിക്ക് തോന്നിയ ഉത്തരവാദിത്തത്തോടെ ഞാൻ നിങ്ങളോട് പറയുന്നു. ആളുകൾക്ക് ഇതിനെക്കുറിച്ച് ആശങ്കയുണ്ടെന്ന് എനിക്കറിയാം. ഇത് സംബന്ധിച്ച എന്ത് ചർച്ചകൾക്കും ഞാൻ തയ്യാറാണ്,”മഹീന്ദാനന്ദ പറഞ്ഞു.
Also Read: സച്ചിൻ പവലിയൻ എവിടെ? കൊച്ചി സ്റ്റേഡിയത്തിൽ വീണ്ടും കെസിഎയും കേരള ബ്ലാസ്റ്റേഴ്സും നേർക്കുന്നേർ
2011 ലോകകപ്പില്‍ ഫൈനലില്‍ ശ്രീലങ്ക ഒത്തുകളിച്ചാണ് ഇന്ത്യയോട് തോറ്റതെന്നും ഔത്തുകളിയിലൂടെയാണ് ഇന്ത്യക്ക് ലോകകപ്പ് ലഭിച്ചതെന്നും മുന്‍ ശ്രീലങ്കൻ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയും നേരത്തെ ആരോപിച്ചിരുന്നു. തോല്‍വി തന്നെ ഞെട്ടിച്ചെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും രണതുംഗ ആവശ്യപ്പെട്ടു. 2009ലെ ശ്രീലങ്കയുടെ പാകിസ്താന്‍ പര്യടനത്തെ കുറിച്ച് അന്വേഷണം വേണമെന്ന കുമാര സംഗക്കാരയുടെ പ്രസ്താവനയ്ക്ക് ചുവട് പിടിച്ചാണ് ശ്രീലങ്കന്‍ മുന്‍ നായകനും ആവശ്യം ഉന്നയിച്ചത്
ഫൈനലില്‍ ഇന്ത്യയോട് ആറ് വിക്കറ്റിനാണ് ശ്രീലങ്കയെ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 50 ഓവറില്‍ 274 റണ്‍സെടുത്തു. മഹേള ജയവര്‍ധനെയുടെ സെഞ്ച്വറിയാണ് ലങ്കക്ക് ഭേദപ്പെട്ട സ്‌ക്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 97 റണ്‍സെടുത്ത ഗൗതം ഗംഭീറിന്റെയും പുറത്താകാതെ 91 റണ്‍സെടുത്ത മഹേന്ദ്രസിങ് ധോണിയുടേയും ബാറ്റിങ്ങാണ് ഇന്ത്യക്ക് ലോകകപ്പ് നേടികൊടുത്തത്.
Also Read: ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക്; പ്രതീക്ഷയോടെ താരം
മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരം കാണാൻ മഹീന്ദാനന്ദയും ഉണ്ടായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയും ലോകകപ്പ് വേദിയായിരുന്നു. ഫൈനൽ മത്സരം കാണുന്നതിന് മഹീന്ദാനന്ദയ്ക്ക് പുറമെ പ്രസിഡന്റായിരുന്ന മഹീന്ദ രജപക്സെയ്ക്കും ക്ഷണം ഉണ്ടായിരുന്നു.