കൊളംബോ: നിദാഹാസ് ട്രോഫി ഫൈനലിൽ ബംഗ്ലാദേശിനെ അവസാന പന്തിൽ സിക്സറടിച്ച് ഇന്ത്യ പരാജയപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ ആഹ്ലാദിച്ചത് ലങ്കൻ ആരാധകരാണ്. ആദ്യ മൽസരത്തിൽ ലങ്കയെ പരാജയപ്പെടുത്തി ബംഗ്ലാദേശ് താരങ്ങൾ നടത്തിയ നാഗ നൃത്തം അത്രമേൽ അവരെ വേദനിപ്പിച്ചിരുന്നു.

ഇന്ത്യ തോറ്റിരുന്നെങ്കിൽ അതിലും ഇന്ത്യക്കാരെക്കാൾ ഏറെ വേദനിപ്പിക്കുക ലങ്കൻ ആരാധകരെ ആയിരുന്നേനെ. ലങ്കൻ മണ്ണിൽ ദിനേശ് കാർത്തിക് നേടിയ തകർപ്പൻ വിജയം അതിനാൽ തന്നെ സ്റ്റേഡിയം മുഴുവനും നിറഞ്ഞിരുന്ന ഇന്ത്യയുടെയും ലങ്കയുടെയും ആരാധകർ നാഗ നൃത്തം ചവിട്ടിയാണ് ആഘോഷിച്ചത്.

ഈ ആഘോഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇതിലൊരു വീഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ലങ്കൻ ആരാധകൻ മതിമറന്ന് ചവിട്ടുന്ന ചുവടുകൾ സമൂഹമാധ്യമങ്ങളിലാകെ വൈറലായി മാറിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ