/indian-express-malayalam/media/media_files/2026/02/06/sri-lanka-and-pakistan-cricket-officials-2026-02-06-14-11-04.jpg)
Source: X
india vs Pakistan T20 World Cup: ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിക്കരുതെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ശ്രീലങ്ക. ഫെബ്രുവരി 15ന് കൊളംബോയിൽ ആണ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കേണ്ടത്. 2009ൽ ലാഹോർറിൽ വെച്ച് ശ്രീലങ്കൻ ടീമിന് നേരെയുണ്ടായ ആക്രമണം ഓർമിപ്പിച്ചാണ് പാക്കിസ്ഥാനുള്ള ശ്രീലങ്കയുടെ കത്ത്.
"ടി20 ലോകകപ്പിലെ ശ്രീലങ്കയിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഇന്ത്യക്കെതിരായ മത്സരം പാക്കിസ്ഥാൻ കളിക്കില്ല എന്നാണ് റിപ്പോർട്ടുകൾ. ഐസിസി ടി20 മത്സരങ്ങൾക്ക് വേദിയാവുക എന്നതിലേക്ക് ഏറെ പ്രാധാന്യത്തോടെയാണ് ശ്രീലങ്ക നോക്കുന്നത്. ശ്രീലങ്ക വേദിയാവുന്ന മത്സരങ്ങളുടെ കൊമേഴ്ഷ്യൽ, ഓപ്പറേഷണൽ, ലോജിസ്റ്റിക്, സെക്യുരിറ്റി കാര്യങ്ങളെല്ലാം തീരുമാനിച്ചുകഴിഞ്ഞു. ഇതിൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പനയും കളിക്കാരുടെ താമസസൗകര്യം ഒരുക്കലുമെല്ലാം ഉൾപ്പെടുന്നു," കത്തിൽ ശ്രീലങ്ക പറയുന്നു.
"ശ്രീലങ്ക ക്രിക്കറ്റ് ടീം പല വട്ടം സാഹചര്യം മോശമായിരുന്നിട്ടും പാക്കിസ്ഥാനിൽ പര്യടനം നടത്തിയിട്ടുണ്ട്. ഗുരുതരമായ സുരക്ഷ പ്രശ്നങ്ങൾ ഈ പര്യടനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. ശ്രീലങ്കൻ ടീം സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണവും ഇതിൽ ഉൾപ്പെടുന്നു. ഈ ആക്രമണത്തിലൂടെയുണ്ടായ ശാരീരിക പ്രശ്നങ്ങൾ ഇപ്പോഴും പലരേയും അലട്ടുന്നുണ്ട്. മറ്റ് പലർക്കും ആ ആക്രമണത്തിന്റെ മെന്റൽ ട്രോമയിൽ നിന്ന് ഇപ്പോഴും മുക്തി ലഭിച്ചിട്ടില്ല."
Also Read: സന്തോഷ് ട്രോഫി ഫൈനലിൽ കേരളം; ലക്ഷ്യം എട്ടാം കിരീടം, ഫൈനലിൽ എത്തുന്നത് പതിനാറാം തവണ
"പാക്കിസ്ഥാൻ സർക്കാരിനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും ഒപ്പം നിൽക്കുകയാണ് ശ്രീലങ്ക ചെയ്തത്. മറ്റ് രാജ്യങ്ങൾ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചപ്പോൾ ശ്രീലങ്ക ആ വെല്ലുവിളി ഏറ്റെടുത്ത് നിങ്ങൾക്കൊപ്പം നിൽക്കുകയായിരുന്നു," പാക്കിസ്ഥാനുള്ള കത്തിൽ ശ്രീലങ്ക ചൂണ്ടിക്കാണിക്കുന്നു.
Also Read: Viral Video: എതിർതാരത്തെ എടുത്തുയർത്തി നിലത്തടിച്ചു; 13 കോടിയും കടന്ന കാഴ്ചക്കാർ
ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറിയതിന് പിന്നാലെയാണ് ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന് പാക്കിസ്ഥാൻ നിലപാടെടുത്തത്. ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണം എന്ന ബിസിബി ആവശ്യം ഐസിസി തള്ളിയിരുന്നു. ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് പിന്മാറിയാൽ ശക്തമായ നടപടി പാക്കിസ്ഥാനെതിരെ സ്വീകരിക്കും എന്ന് ഐസിസി അറിയിച്ചിട്ടുണ്ട്.
Read More: Cristiano Ronaldo: മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് തിരികെ വരാൻ റൊണാൾഡോയുടെ നീക്കം; പ്രകോപനം ബെൻസെമയുടെ ട്രാൻസ്ഫർ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us