തോൽവിപ്പേടിയിൽ ലങ്ക നായകനെ മാറ്റി; ഇനി തിസാര പെരേര നയിക്കും

ഉപുൽ തരംഗയെ മാറ്റിയാണ് 28കാരൻ തിസാര പെരേരയെ ശ്രീലങ്ക നായകനാക്കിയിരിക്കുന്നത്

Perera

കൊളംബോ: ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ ഓൾറൗണ്ടർ തിസാര പെരേര നയിക്കും. ഉപുൽ തരംഗയെ മാറ്റിയാണ് 28കാരൻ തിസാര പെരേരയെ ശ്രീലങ്ക നായകനാക്കിയിരിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ട്വന്‍റി-20 മത്സരങ്ങളുമാണ് ശ്രീലങ്ക ഇന്ത്യയ്ക്കെതിരെ കളിക്കുന്നത്. ഇപ്പോൾ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര പൂർത്തിയായാലുടൻ ഏകദിന പരമ്പരയും പിന്നാലെ ട്വന്റി-20 പരമ്പരയും നടക്കും.

ത​രം​ഗ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്നു പ​ര​ന്പ​ര​ക​ളി​ലാ​ണ് ല​ങ്ക പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക, പാ​ക്കി​സ്ഥാ​ൻ, ഇ​ന്ത്യ എ​ന്നീ ടീ​മു​ക​ളോ​ടാ​യി​രു​ന്നു ല​ങ്ക​യു​ടെ നാ​ണം​കെ​ട്ട തോ​ൽ​വി. ഇ​തേ​തു​ട​ർ​ന്നാ​ണു നാ​യ​ക​സ്ഥാ​നം പെ​രേ​ര​യ്ക്കു കൈ​മാ​റാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് നി​ർ​ബ​ന്ധി​ത​രാ​യ​ത്.

ടീ​മി​ലെ മു​തി​ർ​ന്ന താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ എ​യ്ഞ്ച​ലോ മാ​ത്യൂ​സ് ജൂ​ലൈ​യി​ൽ നാ​യ​ക സ്ഥാ​നം രാ​ജി​വ​ച്ച​തോ​ടെ​യാ​ണ് ടെ​സ്റ്റി​നും ഏ​ക​ദി​ന​ങ്ങ​ൾ​ക്കും വ്യ​ത്യ​സ്ത നാ​യ​ക​ൻ​മാ​രെ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് ല​ങ്ക​ൻ സെ​ല​ക്ട​ർ​മാ​രെ​ത്തി​യ​ത്. ദി​നേ​ശ് ചാ​ണ്ഡി​മ​ലാ​ണ് ല​ങ്ക​യു​ടെ ടെ​സ്റ്റ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sri lanka appoint thisara perera as odi captain

Next Story
ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്
The moderation of comments is automated and not cleared manually by malayalam.indianexpress.com