scorecardresearch

IPL 2019 SRH vs RR Live Updates: സഞ്ജുവിന്റെ സെഞ്ചുറിക്ക് തിരിച്ചടിച്ച് ഹെെദരാബാദ് ; സിക്സടിച്ച് ഫിനിഷ് ചെയ്ത് റാഷിദ് ഖാന്‍

IPL 2019 Sunrisers Hyderabad vs Rajasthan Royals Match 8 Live Score Updates: വിലക്കിന് ശേഷം മടങ്ങിയെത്തിയ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും നേര്‍ക്കുനേര്‍ വരുന്നു എന്ന നിലയിലും ഇന്നത്തെ മത്സരം ശ്രദ്ധേയമാണ്

IPL 2019 SRH vs RR Live Updates: സഞ്ജുവിന്റെ സെഞ്ചുറിക്ക് തിരിച്ചടിച്ച് ഹെെദരാബാദ് ; സിക്സടിച്ച് ഫിനിഷ് ചെയ്ത് റാഷിദ് ഖാന്‍

RR vs SRH IPL 2019 Match 8 Live Score Updates ഹൈദരാബാദ്: സഞ്ജുവിന്റെ സെഞ്ചുറിക്ക് മറുപടി പറഞ്ഞ് ഹൈദരാബാദ്. കൂട്ടായ പരിശ്രമത്തിലൂടെയായിരുന്നു ഹൈദരാബാദിന്റെ വിജയം. അഞ്ച് വിക്കറ്റിനാണ് ഹൈദരാബാദ് കളി ജയിച്ചത്. ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായ ഡേവിഡ് വാര്‍ണറുടേയും ജോണി ബെയര്‍സ്‌റ്റോയുടേയും കൂട്ടുകെട്ടാണ് ഹൈദരാബാദിന് ജയം അനായാസമാക്കി കൊടുത്തത്. വാര്‍ണര്‍ 37 പന്തില്‍ 69 റണ്‍സും ബെയര്‍‌സ്റ്റോ 28 പന്തില്‍ 45 റണ്‍സും നേടി.

പിന്നാലെ വന്നവരില്‍ 15 പന്തില്‍ 35 റണ്‍സ് നേടിയ വിജയ് ശങ്കറും 8 പന്തില്‍ 15 നേടുകയും സിക്‌സിലൂടെ മത്സരം ഫിനിഷ് ചെയ്യുകയും ചെയ്ത റാഷിദ് ഖാനും തിളങ്ങി. ഇടക്ക് ഹൈദരാബാദ് ബാറ്റ്‌സ്മാന്മാരെ തുടരെ തുടരെ മടക്കി അയച്ച് രാജസ്ഥാന്‍ തിരിച്ചു വരവ് സൂചനകള്‍ നല്‍കിയെങ്കിലും മൊമന്റം നിലനിര്‍ത്താനായില്ല. രാജസ്ഥാന്‍ ബോളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റെടുത്ത ശ്രേയസ് ഗോപാലാണ്. 20 ഓവര്‍ ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്താണ് ഇന്നിങ്്‌സ് അവസാനിച്ചത്. സഞ്ജുവിന്റേയും രഹാനെയുടേയും കൂട്ടുകെട്ടാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

തുടക്കത്തില്‍ തന്നെ കഴിഞ്ഞ കളിയിലെ താരം ജോസ് ബട്‌ലറെ ഹൈദരാബാദ് പുറത്താക്കി. എന്നാല്‍ പിന്നീട് ഒരുമിച്ച സഞ്ജുവും രഹാനെയും ചേര്‍ന്ന് രാജസ്ഥാനെ മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു. രഹാനെയായിരുന്നു ആദ്യം ഇന്നിങ്‌സിന്റെ നിയന്ത്രണം ഏറ്റെടുത്തത്. എന്നാല്‍ 49 പന്തില്‍ 70 റണ്‍സുമായി രഹാനെ പുറത്തായി. ഇതോടെ സഞ്ജു ഉഗ്രരൂപിയായി മാറുകയായിരുന്നു. 55 പന്തുകളില്‍ നിന്നും 102 റണ്‍സാണ് സഞ്ജു നേടിയത്.

ഇന്ത്യയുടെ ടോപ്പ് പേസര്‍ ഭുവനേശ്വര്‍ കുമാറിനെ 18-ാം ഓവറില്‍ തല്ലി തകര്‍ത്ത് 24 റണ്‍സാണ് സഞ്ജു നേടിയത്. ഹൈദരാബാദ് നിരയില്‍ റാഷിദ് ഖാന്‍ ഒഴികെയെല്ലാവരും സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. സഞ്ജു-രഹാനെ കൂട്ടുകെട്ട് 100 കടന്നതിന് പിന്നാലെ രഹാനെയെ പുറത്താക്കി നദീമാണ് ഹൈദരാബാദിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. എന്നാല്‍ അത് മുതലെടുക്കാന്‍ മറ്റുള്ളവര്‍ക്കായില്ല. ബട്‌ലറെ പുറത്താക്കിയത് റാഷിദാണ്.


11.38 PM: SIX! WIN! സിക്ടസടിച്ച് ഹെെദരാബാദിന് വിജയം സമ്മാനിച്ച് റാഷിദ് ഖാന്‍. അഞ്ച് വിക്കറ്റിനാണ് ഹെെദരാബാദിന്റെ വിജയം.

11.37 PM: FOUR! 19ാം ഓവറിലെ അഞ്ചാം പന്ത് അതിർത്തി കടത്തി റാഷിദ്. ജയിക്കാന്‍ വേണ്ടത് അഞ്ച് റണ്‍സ്.

11.30 PM: ഹെെദരാബാദ് ജയത്തിലേക്ക് അടുക്കുന്നു, ജയിക്കാന്‍ വേണ്ടത് 14 പന്തില്‍ നിന്നും 15 റണ്‍സ്.

11.26 PM: മൂന്ന് ഓവറില്‍ ഹെെദരാബാദിന് ജയിക്കാനായി വേണ്ടത് 20 റണ്‍സ്.

11.21 PM: 16 ഓവർ പിന്നിട്ടപ്പോള്‍ ഹെെദരാബാദ് 169-5 എന്ന നിലയിലാണ്.

11.03 PM: SIX! കുല്‍ക്കർണിക്കെതിരെ വിജയ് ശങ്കറിന്റെ മാസ്മരിക സിക്സ്. ഹെെദരാബാദ് 150 കടന്നു.

10.46 PM: അർധസെഞ്ചുറിക്ക് അഞ്ച് റണ്‍സകലെ ബെയർസ്റ്റോ പുറത്ത്. രാജസ്ഥാന്‍ തിരിച്ചു വരുന്നു. ഹെെദരാബാദ് 117-2 എന്ന നിലയില്‍.

10.40 PM: WICKET! വാർണർ പുറത്ത്.37 പന്തില്‍ 69 റണ്‍സുമായാണ് വാർണർ മടങ്ങുന്നത്. ബെന്‍ സ്റ്റോക്സിനാണ് വിക്കറ്റ്.

10.37 PM: ഹെെദരാബാദ് 100 കടന്നു.
10.32 PM: അതിവേഗം 100 ലേക്ക് അടുത്ത് ഹെെദരാബാദ്. എട്ട് ഓവറില്‍ 92-0 എന്ന നിലയിലാണ്.

10.24 PM: വാർണറിനൊപ്പം ചേർന്ന് ബെയർസ്റ്റോയും. തുടർച്ചയായ രണ്ട് ബൌണ്ടറികള്‍. സ്കോർ 69-0.

10.23 PM: വാർണറിന് ഫിഫ്റ്റി.

10.16 PM: മുന്നില്‍ നിന്ന് ആക്രമണം നയിച്ച് വാർണർ.അഞ്ച് ഓവറില്‍ ഹെെദരാബാദ് 50 കടന്നു.സ്കോർ 54-0.

10.5 PM: തുടക്കത്തിലേ ആക്രമിച്ചാണ് ഹെെദരബാദ് കളിക്കുന്നത്. സ്കോർ രണ്ട് ഓവറില്‍ 25-0.

10.00 PM: ഹെെദരാബാദ് മറുപടി ബാറ്റിങ് ആരംഭിച്ചു.

9.49 PM: ഓറഞ്ച് ക്യാപ്പ് സഞ്ജുവിന്റെ തലയില്‍.

9.44 PM: രാജസ്ഥാന്‍ ഇന്നിങ്സ് അവസാനിച്ചു. 20 ഓവറില്‍ രാജസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തി. ജയിക്കാന്‍ ഹെെദരാബാദിന് 199 റണ്‍സ് വേണം.

9.42 PM: സെഞ്ചുറി കടന്ന് സഞ്ജു.

9.38 PM: രാജസ്ഥാന്‍ ഇന്നിങ്സ് അവസാന ഓവറില്‍.

9.35 PM: 90 കടന്ന് സഞ്ജു. 19 ഓവർ പിന്നിട്ടപ്പോള്‍ സ്കോർ 177-2.

9.30 PM: FOUR! AGAIN! 18-ാം ഓവറില്‍ സഞ്ജുവിന് 24 റണ്‍സ്.

9.28 PM: ഭുവിയെ വീണ്ടും അതിർത്തി കടത്തി സഞ്ജു. ആക്രമണ ചുമതല സഞ്ജു ഏറ്റെടുത്തിരിക്കുകയാണ്. വ്യക്തിഗത സ്കോർ 77 ലെത്തി നില്‍ക്കുകയാണ്.

9.26 PM: SIX! FOUR! തുടരെ തുടരെ പ്രഹരിച്ച് സഞ്ജു. രാജസ്ഥാന്‍ സ്കോർ 150 കടന്നു.

9.18 PM: WICKET! കൂറ്റനടിക്ക് ശ്രമിച്ച രഹാനെ പുറത്ത്. 70 റണ്‍സെടുത്ത നായകനെ നദീമാണ് പുറത്താക്കിയത്. സ്കോർ 135-2.

9.16 PM: SIX! നദീമിനെ അതിർത്തി കടത്തി രഹാനെ. 100 കടന്ന് സഞ്ജു-രഹാനെ കൂട്ടുകെട്ട്.

9.11 PM: രഹാനെക്ക് പിന്നാലെ സഞ്ജുവിനും ഫിഫ്റ്റി. സ്കോർ 15 ഓവറില്‍ 122-1.

9.01 PM: ഫിഫ്റ്റി പൂർത്തിയാക്കി രഹാനെ. സ്കോർ 103-1.

9.00 PM: 100 കടന്ന് രാജസ്ഥാന്‍. സഞ്ജുവും രഹാനെയും ഫിഫ്റ്റിക്ക് അരികെ.

8.56 PM: SIX! വിജയ് ശങ്കറിനെ ആദ്യ പന്തില്‍ തന്നെ അതിർത്തി കടത്തി രഹാനെ.

8.54 PM: FOUR! ആക്രമണം പുറത്തെടുത്ത് രഹാനെയും.11 ഓവറില്‍ സ്കോർ 88-1 എന്ന നിലയിലാണ്.

8.52 PM: FREE HIT. രഹാനെയ്ക്ക് സിംഗിളെടുക്കാനേ സാധിച്ചുള്ളൂ.

8.51 PM: FOUR! മനോഹരമായൊരു ഷോട്ടിലൂടെ സഞ്ജുവിന്റെ ഫോർ.

8.50 PM: സിക്സ് ഫോർ രഹാനെ. പത്ത് ഓവർ പിന്നിട്ടപ്പോള്‍ രാജസ്ഥാന്‍ കളിയുടെ നിയന്ത്രണം പതിയെ ഏറ്റെടുക്കുകയാണ്. സഞ്ജുവിനും രഹാനെക്കും 50 റണ്‍സിന്റെ കൂട്ടുകെട്ട്. സ്കോർ 75-1.

8.39 PM: എട്ട് ഓവർ കഴിഞ്ഞപ്പോള്‍ രാജസ്ഥാന്‍ 55-1 എന്ന നിലയിലാണ്.

8.36 PM: വീണ്ടും സഞ്ജുവിന്റെ സിക്സ്.

8.32 PM: സിക്സ്! സഞ്ജുവിന്റെ മാസ്മരിക ഷോട്ട്. പതിയെ കളം പിടിക്കുകയാണ് രാജസ്ഥാന്‍. സ്കോർ 45-1.

8.26 PM: അഞ്ച് ഓവർ പിന്നിട്ടപ്പോള്‍ രാജസ്ഥാന്‍ 31-1 എന്ന നിലയിലാണ്.

8.19 PM: സഞ്ജു സാംസണ്‍ ക്രീസില്‍.

8.17 PM: റാഷിദ് മാജിക്. ബട്ലർ പുറത്ത്. ഹെെദരാബാദിന് മേല്‍ക്കെ. സ്കോർ 15-1.

8.13 PM: ഫോർ അടിച്ച് സമർദ്ദം കുറച്ച് ബട്ലർ. മൂന്നോവറില്‍ 15 റണ്‍സുമായി രാജസ്ഥാന്‍.

8.12 PM: ഹെെദരാബാദിന്റെ മികച്ച ബോളിങ് പ്രകടനം. ഭുവിക്കെതിരെ സ്കോർ കണ്ടെത്താനാകാതെ രാജസ്ഥാന്‍

8.04 PM: ആദ്യ ഓവറില്‍ രാജസ്ഥാന് മൂന്ന് റണ്‍സ് മാത്രം.

8.00 PM: രാജസ്ഥാനായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത് രഹാനെയും ബട്ലറും, ആദ്യ ഓവർ എറിയുന്നത് ഭുവനേശ്വർ കുമാർ.

7.55 PM: രാജസ്ഥാന്‍ ടീമില്‍ മാറ്റമൊന്നുമില്ല. ഹെെദരാബാദില്‍ വില്യംസണ്‍ മടങ്ങിയെത്തി.

7.47 PM:പ്ലെയിങ് ഇലവന്‍

7.35 PM: ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റ് ചെയ്യും

5.38 PM:

4:29 PM: ഹെെദരാബാദില്‍ കെയിന്‍ വില്യംസണ്‍ തിരികെ വരാന്‍ സാധ്യത. ഇതോടെ ബെയർസ്റ്റോയ്ക്ക് സ്ഥാനം നഷ്ടമായേക്കും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Srh vs rr 2019 live score live updates