ഐപിഎല്ലിൽ ഹോം ഗ്രൗണ്ടിൽ വിജയം തേടിയിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിനെ കിംഗ്‌സ് ഇലവൻ പഞ്ചാബ് എറിഞ്ഞൊതുക്കി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് തുടക്കം മുതലേ വിക്കറ്റുകൾ നഷ്ടപ്പെട്ടു. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എടുക്കാനേ അവർക്കായുളളൂ.

ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത പഞ്ചാബിന് വേണ്ടി അങ്കിത് രജപുത് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. നാലോവറിൽ വെറും 14 റൺസ് മാത്രം വിട്ടുകൊടുത്താണ് താരത്തിന്റെ തകർപ്പൻ പ്രകടനം. എറിഞ്ഞ 24 പന്തിൽ 17 പന്തിലും താരം റണ്ണൊന്നും വിട്ടുകൊടുത്തില്ല.

ഐപിഎൽ താരങ്ങളെ തിരഞ്ഞെടുത്തപ്പോൾ ശക്തമായ ബോളിങ് നിരയില്ലെന്ന പരിഹാസം കേട്ട പഞ്ചാബിന്റെ തകർപ്പൻ ബോളിംഗാണ് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ കണ്ടത്. സൺറൈസേഴ്സ് നിരയിൽ മനീഷ് പാണ്ഡെ(51 പന്തിൽ 54), ഷാക്കിബ് അൽ ഹസൻ (29 പന്തിൽ 28), യൂസഫ് പഠാൻ (19 പന്തിൽ 21) എന്നിവർ മാത്രമാണ് പിടിച്ചുനിന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ