scorecardresearch

Latest News

ഇനി അടുത്തത് ഇന്ത്യൻ ടീം; ഉമ്രാൻ മാലിക്കിന്റെ അതിശയിപ്പിക്കുന്ന സ്പെല്ലിന് ശേഷം ഗാവസ്‌കർ

ഈ സീസണിൽ സ്ഥിരമായി 150 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞിട്ടുള്ള ഉമ്രൻ മാലിക് എട്ട് മത്സരങ്ങളിൽ നിന്ന് 15.93 ശരാശരിയിൽ 15 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്

Umran Malik.IPL 2022

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ യുവതാരം ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്തണമെന്ന് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ ആവശ്യപ്പെട്ടു.

ജമ്മുവിൽ നിന്നുള്ള 22-കാരനായ സൺറൈസേഴ്‌സ് ഹൈദരാബാദ് പേസർ ഇന്നലെ നടന്ന മത്സരത്തിൽ 25 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി, ഐ‌പി‌എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്.

എന്നാൽ ലാസ്റ്റ് ബോൾ ത്രില്ലറായ മത്സരത്തിൽ അഞ്ച് വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസ് ജയിച്ചു. അവസാന ആറ് പന്തിൽ 22 റൺസ് ഉൾപ്പെടെ അവസാന നാലോവറിൽ 56 റൺസ് നേടിയ റാഷിദ് ഖാനും (11 പന്തിൽ 31 നോട്ടൗട്ട്), രാഹുൽ തെവാട്ടിയയും (21 പന്തിൽ പുറത്താകാതെ) ചേർന്നാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

മത്സരശേഷം കമന്ററിയിൽ, “അവന്റെ അടുത്തത് ഇന്ത്യൻ ടീമാണെന്ന് ഞാൻ കരുതുന്നു,” എന്നാണ് മുൻ ഇന്ത്യൻ നായകൻ ഗവാസ്‌കർ ഉമ്രാൻ മാലിക്കിന്റെ സ്പെല്ലിനെ കുറിച്ച് പറഞ്ഞത്.

“മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവർ ടീമിൽ ഉള്ളതിനാൽ അവൻ അവൻ കളിച്ചേക്കില്ല. പക്ഷേ, ആ സംഘത്തോടൊപ്പം യാത്ര ചെയ്യുക, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങിയ താരങ്ങൾക്കൊപ്പം യാത്ര ചെയ്യുക, അവരോടൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടുക… അവന് എന്ത് സംഭവിക്കുമെന്ന് അറിയാലോ!” അദ്ദേഹം പറഞ്ഞു.

ഈ സീസണിൽ സ്ഥിരമായി 150 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞിട്ടുള്ള ഉമ്രൻ മാലിക് എട്ട് മത്സരങ്ങളിൽ നിന്ന് 15.93 ശരാശരിയിൽ 15 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തിൽ എട്ടാം ഓവറിന്റെ അവസാനത്തോടെ പന്തെടുത്ത മാലിക്, ഗുജറാത്ത് ടൈറ്റൻസിന്റെ മുൻനിരയെ വിനാശകരമായ പന്തുകൾ കൊണ്ട് തകർക്കുകയായിരുന്നു. ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ അഞ്ച് ബാറ്റർമാരെ പുറത്താക്കിയ ഉമ്രാൻ മാലിക്, ഒരു ഇന്നിങ്സിൽ ആദ്യ അഞ്ച് വിക്കറ്റുകൾ നേടുന്ന ആദ്യ താരമായി.

കഴിഞ്ഞ വർഷം കോവിഡ് കാരണം ഉപേക്ഷിച്ച അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ടെസ്റ്റോടെയാണ് ഇന്ത്യ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത്. അതിന് ശേഷം മൂന്ന് ഏകദിനവും ടി20യും ഇന്ത്യ കളിക്കും.

Also Read: IPL 2022 GT vs SRH Score Updates: അവസാന പന്തിൽ ജയം നേടി ഗുജറാത്ത്

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Srh vs gt umran malik the indian team sunil gavaskar on umran breathtaking spell

Best of Express