scorecardresearch
Latest News

‘അടിയ്ക്കും ഞങ്ങള്‍ പൊളിയ്ക്കും ഞങ്ങള്‍’; വിജയം ആഘോഷിക്കാന്‍ അയ്യരുടേയും പൃഥ്വിയുടേയും റാപ്പ് ഗാനം

ഗംഭീര്‍ തോല്‍വികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്ത ശ്രേയസ് ടീമിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു

‘അടിയ്ക്കും ഞങ്ങള്‍ പൊളിയ്ക്കും ഞങ്ങള്‍’; വിജയം ആഘോഷിക്കാന്‍ അയ്യരുടേയും പൃഥ്വിയുടേയും റാപ്പ് ഗാനം

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടേയും യുവതാരം പൃഥ്വി ഷായുടെ ബാറ്റുകള്‍ കൊല്‍ക്കത്തന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചതോടെ ഡല്‍ഹി നേടിയത് ഉജ്ജ്വല വിജയമായിരുന്നു. 10 സ്‌കസിന്റെ അടക്കം പിന്‍ ബലത്തോടെ 93 റണ്‍സായിരുന്നു ശ്രേയസ് നേടിയത്. തന്റെ രണ്ടാം ഐപിഎല്‍ മത്സരം കളിക്കുന്ന പൃഥ്വി ഷാ അര്‍ധ സെഞ്ച്വറിയും നേടി.

കൊല്‍ക്കത്തയെ 55 റണ്‍സിനാണ് ശ്രേയസിന്റെ ക്യാപ്റ്റസിയില്‍ ഡല്‍ഹി തകര്‍ത്തത്. വിജയത്തിന്റെ ആഘോഷം പാട്ട് പാടിയും ഡാന്‍സ് കളിച്ചുമാണ് ശ്രേയസും പൃഥ്വിയും കൊണ്ടാടിയത്. മത്സര ശേഷം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ ചെയ്ത വീഡിയോയിലാണ് യുവതാരങ്ങളുടെ റാപ്പ് സോംഗ്.

ഗംഭീര്‍ തോല്‍വികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്ത ശ്രേയസ് ടീമിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു. പത്ത് സിക്‌സും രണ്ട് ഫോറുമായി കൊല്‍ക്കത്തന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ച ശ്രേയസ് അക്ഷരാര്‍ത്ഥത്തില്‍ ഡല്‍ഹിയെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു.

ക്യാപ്റ്റനായി അരങ്ങേറിയ ശ്രേയസ് റെക്കോര്‍ഡ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഡല്‍ഹി ഇന്നിംഗ്‌സിന്റെ അവസാന ഓവറില്‍ ശ്രേയസ് പുറത്തെടുത്ത് ഐപിഎല്ലിലെ പേരു കേട്ട വെടിക്കെട്ട് വീരന്മാരായ ക്രിസ് ഗെയ്‌ലിനും എംഎസ് ധോണിയ്ക്കും രാഹുലിനും റസലിനും ഡിവില്യേഴ്‌സിനുമൊന്നും കഴിയാത്ത പ്രകടനമാണ്. 11ാം ഐപിഎല്ലിലെ ഏറ്റവും എക്‌സ്‌പെന്‍സിവ് ഓവറായിരുന്നു അത്.

@prithvishaw @shreyas41

A post shared by IPL 2018 UPDATES (@iplupdates2018) on

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sreyas and prithvi sings rap to celebrate victory