ശ്രീശാന്തിന് ആശ്വാസം: ആജീവനാന്ത വിലക്ക് സുപ്രീം കോടതി പിൻവലിച്ചു

വിലക്കേർപ്പെടുത്തിയ ബിസിസിഐ നിലപാടിനെ ചോദ്യം ചെയ്ത് ശ്രീശാന്ത് സമർപ്പിച്ച ഹര്‍ജിയിലാണ് അനുകൂല വിധി

sreesanth, cricket, ie malayalam

ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരവും മുൻ ഇന്ത്യൻ ടീമംഗവുമായ ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് താരത്തിന് നീതി ലഭിക്കുന്നത്.

അതേസമയം ശ്രീശാന്തിന് എന്ത് ശിക്ഷ നൽകണം എന്ന കാര്യത്തിൽ ബിസിസിഐക്ക് തീരുമാനിക്കാം. ശ്രീശാന്തിന്റെ പെരുമാറ്റത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഇതേ തുടർന്ന് മൂന്ന് മാസമാണ് ശ്രീശാന്തിനെതിരായ നടപടി തീരുമാനിക്കാൻ ബിസിസിഐക്ക് സമയം അനുവദിച്ചത്.

വിലക്കേർപ്പെടുത്തിയ ബിസിസിഐ നിലപാടിനെ ചോദ്യം ചെയ്ത് ക്രിക്കറ്റ് താരം ശ്രീശാന്ത് സമർപ്പിച്ച ഹര്‍ജിയിലാണ് അനുകൂല വിധി. വിചാരണക്കോടതി കുറ്റവിമുക്‌തനാക്കിയിട്ടും ബി.സി.സി.ഐ വിലക്ക് നീക്കാത്തത് കടുത്ത അനീതിയാണെന്ന് ശ്രീശാന്തിന്റെ വാദം. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ.എം. ജോസഫ് എന്നിവരുടെ ബഞ്ചാണ് ഹര്‍ജിയിൽ വിധി പറഞ്ഞത്.

Read More: പ്രാർത്ഥിക്കണം, ഇത് ഞങ്ങൾ കാത്തിരുന്ന ദിവസം

2013ലെ ഐ.പി.എല്‍ വാതുവയ്പ്പ് കേസിനെ തുടർന്നാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ആറു വർഷമായി ഈ വിലക്ക് തുടരുകയാണ്. ഇതിനിടെ ആരോപണങ്ങൾ തെളിയിക്കപ്പെടാത്തതോടെ വിചാരണ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ ശേഷവും വിലക്ക് നീക്കാൻ ബി.സി.സി.ഐ തയ്യാറായില്ല. ഈ നിലപാടിനെയാണ് ശ്രീശാന്ത് സുപ്രിം കോടതിയിൽ ചോദ്യം ചെയ്തത്.

നിയമപരമായാണ് ശ്രീശാന്തിനെ വിലക്കിയതെന്ന് ബിസിസിഐ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അടക്കമുളളവരുടെ വിലക്ക് റദ്ദാക്കിയ ബിസിസിഐ എന്തുകൊണ്ട് ശ്രീശാന്തിന്റെ വിലക്ക് മാത്രം റദ്ദാക്കുന്നില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സല്‍മാന്‍ ഖുര്‍ഷിദ് ചോദിച്ചിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sreesanth lifetime ban removed supreme court bcci

Next Story
‘പ്രാര്‍ത്ഥിക്കണം, ഇത് ഞങ്ങള്‍ കാത്തിരുന്ന ദിവസം’; ശ്രീശാന്തിനെതിരായ വാതുവെപ്പ് കേസില്‍ വിധി ഇന്ന്Sreesanth
The moderation of comments is automated and not cleared manually by malayalam.indianexpress.com
X