scorecardresearch

‘ഇനി പൂർണമായും സ്വതന്ത്രൻ’: വിലക്ക് കഴിഞ്ഞതിന്റെ ആശ്വാസത്തിലേക്ക് ശ്രീശാന്ത്

വിലക്ക് കഴിഞ്ഞാൽ തന്റെ ആഭ്യന്തര കരിയറെങ്കിലും പുനരാരംഭിക്കണമെന്ന് ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു

‘ഇനി പൂർണമായും സ്വതന്ത്രൻ’: വിലക്ക് കഴിഞ്ഞതിന്റെ ആശ്വാസത്തിലേക്ക് ശ്രീശാന്ത്

ഒത്തുകളി ആരോപണത്തെത്തുടർന്ന് ഇന്ത്യൻ പേസർ ശ്രീശാന്തിനെതിരേ പ്രഖ്യാപിച്ച വിലക്ക് ഈ ഞായറാഴ്ചയോടെ അവസാനിച്ചിരിക്കുകയാണ്. 2013ൽ ആജീവനാന്ത വിലക്കാണ് താരത്തിനെതിരെ പ്രഖ്യാപിച്ചതെങ്കിലും പിന്നീട് അത് ഏഴ് വർഷമാക്കി കുറയ്ക്കുകയായിരുന്നു.

വിലക്ക് കഴിഞ്ഞാൽ തന്റെ ആഭ്യന്തര കരിയറെങ്കിലും പുനരാരംഭിക്കണമെന്ന് 37 കാരനായ ശ്രീശാന്ത് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ശാരീരിക ക്ഷമത തെളിയിക്കാനായാൽ ശ്രീശാന്തിനെ ഉൾപ്പെടുത്താമെന്ന് കേരള ക്രിക്കറ്റ് ടീമും വ്യക്തമാക്കിയിരുന്നു.

Read More: ധോണിയും കോഹ്‌ലിയുമല്ല; ഇഷ്ട നായകൻ ആരെന്ന് വെളിപ്പെടുത്തി ശ്രീശാന്ത്

“ആരോപിക്കപ്പെട്ട എല്ലാ കുറ്റത്തിൽ നിന്നും പൂർണമായി സ്വതന്ത്രനാണ് ഞാൻ ഇപ്പോൾ. ഇപ്പോൾ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കായിക ഇനത്തിലേക്ക് മടങ്ങാനൊരുങ്ങുകയാണ്. ഞാൻ ബൗൾ ചെയ്യുന്ന ഓരോ പന്തിനും എന്റെ ഏറ്റവും മികച്ചത് നൽകും (അത് പരിശീലനമാണെങ്കിൽ പോലും,)” സസ്പെൻഷൻ അവസാനിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അദ്ദേഹം വെള്ളിയാഴ്ച ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

അതേസമയം കോവിഡ് -19 പകർച്ചവ്യാധി മൂലം ഇത്തവണ രാജ്യത്തെ ആഭ്യന്തര സീസൺ മാറ്റിവച്ചതിനാൽ, കേരള ടീമിന്റെ ഭാഗമായി ശ്രീശാന്ത് കളത്തിലിറങ്ങാൻ ഇനിയും കാത്തിരിക്കണം. ഇന്ത്യൻ ആഭ്യന്തര സീസൺ ഓഗസ്റ്റിൽ ആരംഭിക്കുമെങ്കിലും കോവിഡ് കാരണം മത്സരക്രമങ്ങളുടെ കാര്യത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുകയാണ്.

Read More: ‘അയാളുടെ കരിയർ അവസാനിപ്പിക്കാൻ ധോണിക്ക് കഴിയും,’ ബെൻ സ്റ്റോക്‌സിന് മറുപടിയുമായി ശ്രീശാന്ത്

“… വ്യവസ്ഥകൾ അനുവദിക്കുമ്പോൾ എപ്പോൾ വേണമെങ്കിലും ആഭ്യന്തര ക്രിക്കറ്റ് പുനരാരംഭിക്കുമെന്ന് ഉറപ്പുവരുത്താൻ ബിസിസിഐ എല്ലാ ശ്രമങ്ങളും നടത്തുന്നു,” എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അടുത്തിടെ ബോർഡിന്റെ അനുബന്ധ അംഗ അസോസിയേഷനുകളുടെ പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും അയച്ച കത്തിൽ പറഞ്ഞിരുന്നു.

2013 ഐപിഎൽ സീസണിലെ ഒത്തുകളി ആരോപണത്തെത്തുടർന്നാണ് ശ്രീശാന്തിനെതിരെ വിലക്കു പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷമാണ് ഐസിസി ഓംബുഡ്സ്മാൻ ഡികെ ജയിൻ വിലക്ക് ഏഴുവർഷമാക്കി ചുരുക്കിയത്. ഇതിനകം ആറ് വർഷം വിലക്ക് കാലാവധി ശ്രീശാന്ത് പൂർത്തിയാക്കിയെന്നും അന്ന് ജയിൻ നിരീക്ഷിച്ചിരുന്നു.

രാജസ്ഥാൻ റോയൽസ് ടീമംഗങ്ങളായ അജിത് ചന്ദില, അങ്കീത് ചവാൻ എന്നിവർക്കൊപ്പം 2013 ഓഗസ്റ്റിലാണ് ബിസിസിഐ ശ്രീശാന്തിനെ വിലക്കിയത്.

Read More: ധോണിയെ പുറത്താക്കിയ ശേഷം ഒരിക്കലും ചെന്നൈയ്‌ക്കെതിരെ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല: ശ്രീശാന്ത്

വിലക്കിനെതിരേ ശ്രീശാന്ത് നടത്തിയ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ശിക്ഷയുടെ അളവ് പുനപരിശോധിക്കാൻ ബിസിസിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ആജീവനാന്ത വിലക്ക് ഏഴുവർഷമായി കുറച്ചത്.

“ഞാൻ ഒരിക്കലും ഒരു സൗഹൃദ മത്സരം കളിക്കുമ്പോൾ പോലും ക്രിക്കറ്റിനെ ചതിക്കില്ല..ഞാൻ എളുപ്പമുള്ള തരത്തിൽ അല്ലെങ്കിൽ ബൗൾ ചെയ്യില്ല…” ശ്രീശാന്ത് അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചിരുന്നു.

ശ്രീശാന്ത് ഇന്ത്യയ്ക്കായി 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. യഥാക്രമം 87 ഉം 75 ഉം വിക്കറ്റ് നേടി. 10 ടി 20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകളും നേടിയിട്ടുണ്ട്.

Read More: I am completely free: S Sreesanth after spot-fixing ban ends

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sreesanth future after spot fixing ban ends cricket sports news in malayalam