രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖയായ ഒരു കായികതാരമാണ് പി ടി ഉഷയുടെ മടിയിലിരിക്കുന്നത്. ബാഡ്മിന്റൺ ലോകത്ത് ഉദിച്ചു നിൽക്കുന്ന താരം പി വി സിന്ധുവിന്റെ കുട്ടികാല ചിത്രമാണിത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് സിന്ധു. തന്റെ ഇൻസ്റ്റഗ്രാം പ്രെഫൈലിലൂടെ സിന്ധു പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പി ടി ഉഷയ്ക്കൊപ്പം നിൽക്കുന്ന ചിത്രമാണ് സിന്ധു ഷെയർ ചെയ്തിരിക്കുന്നത്.
‘അന്നും ഇന്നും’ എന്ന് കുറിച്ചു കൊണ്ട് സിന്ധു പങ്കുവച്ചിരിക്കുന്ന ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിലെ കുഞ്ഞ് സിന്ധു ക്യൂട്ടായിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. ‘രണ്ടു സൂപ്പർസ്റ്റാറുകൾ’, ‘അഭിമാനങ്ങൾ’, ‘ഇന്ത്യയുടെ അഭിമാനങ്ങൾ ഒറ്റ ഫ്രെയിമിൽ’ അങ്ങനെ നീളുന്നു കമന്റുകൾ.
2001 ൽ പകർത്തിയ ചിത്രമാണെന്നാണ് വ്യക്തമാകുന്നത്. സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയപ്പോൾ സിന്ധുവിനെ അഭിനന്ദിച്ചു കൊണ്ട് ഉഷയും ഈ ചിത്രം പങ്കുവച്ചിരുന്നു.