ബംഗ്ളാദേശിനെതിരായ ഏക ടെസ്റ്റ് വിജയിച്ച ടീം ഇന്ത്യയെയും ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിയെയും പ്രശംസിച്ച് വിരേന്ദർ സെവാഗ്. നാട്ടിൽ ഇന്ത്യയെ തൊടാനാവില്ലെന്ന് സെവാഗ് പറഞ്ഞു.

ട്വിറ്ററിലാണ് വിരേന്ദർ സെവാഗ് ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. പരാജയങ്ങളില്ലാത്ത തുടർച്ചയായ 19-ാമത്തെ വിജയമെന്നാണ് സെവാഗ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. തുടർച്ചയായ വിജയം നേടുന്ന ക്യാപ്‌റ്റൻ കോഹ്‌ലിയെ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നതിലും കമന്റിടുന്നതിലും വ്യത്യസ്‌തത പുലർത്തുന്ന താരമാണ് വിരേന്ദർ സെവാഗ്. വീരുവിന്റെ പല പോസ്റ്റുകളും വൈറലാവാറുമുണ്ട്.

ടെസ്റ്റിലെ തുടർച്ചയായ 19-ാമത് വിജയമാണ് ഇന്ത്യയുടേത്. 208 റൺസിനായിരുന്നു ഇന്ത്യൻ വിജയം. തോൽവിയറിയാതെയുള്ള ഇന്ത്യയുടെ ആറാം ടെസ്റ്റ് പരമ്പര വിജയം കൂടിയാണിത്. മൂന്നിന് 103 എന്ന നിലയിൽ അഞ്ചാം ദിനം രണ്ടാമിന്നിങ്സ് പുനരാരംഭിച്ച ബംഗ്ളാദേശ് 250 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇരട്ട സെഞ്ചുറി നേടി പുതിയ റെക്കോർഡിട്ട കോഹ്‌ലിയാണ് കളിയിലെ താരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ