പിയു ചിത്രയെ തഴഞ്ഞ സംഭവം; പിടി ഉഷയോട് കായികമന്ത്രി വിശദീകരണം തേടി

രാ​ജ്യാ​ന്ത​ര മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഭാ​വി പ്ര​തീ​ക്ഷ​യാ​യ താ​ര​ത്തെ ഒ​ഴി​വാ​ക്കി​യ​ത് ഗൗ​ര​വ​ത​ര​മാ​യ കാ​ര്യ​മാ​ണെന്ന് കായികമന്ത്രി

ലോക അത്ലറ്റിക് മീറ്റ്, പിയു ചിത്ര, ചിത്ര, മലയാളി താരം, അത്ലറ്റിക് മീറ്റ്, ഇന്ത്യൻ താരങ്ങൾ, അത്ലറ്റിക് ഫെഡറേഷൻ

തി​രു​വ​ന​ന്ത​പു​രം: ലോകചാമ്പ്യൻപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പി.യു ചിത്രയെ പുറത്താക്കയതിൽ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി അം​ഗം​കൂ​ടി​യാ​യി​രു​ന്ന പി.​ടി. ഉ​ഷ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് കാ​യി​ക മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. രാ​ജ്യാ​ന്ത​ര മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഭാ​വി പ്ര​തീ​ക്ഷ​യാ​യ താ​ര​ത്തെ ഒ​ഴി​വാ​ക്കി​യ​ത് ഗൗ​ര​വ​ത​ര​മാ​യ കാ​ര്യ​മാ​ണെന്ന് അദ്ദേഹം പറഞ്ഞു. പൊ​തു​വി​കാ​രം മാ​നി​ച്ച് നീ​തി​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ കേ​ന്ദ്രം നി​ല​പാ​ട് എ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേരളത്തിൽ നിന്നുള്ള എംപിമാരായ. എം.ബി രാജേഷും , പി.കെ ബിജുവും കായികമന്ത്രിയുമായി കൂടികാഴ്ച നടത്തിയിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളിലെ പരിചയമാണ് യുവതാരമായ ചിത്രയ്ക്ക് വേണ്ടത് എന്നും മെഡൽ കിട്ടില്ല എന്ന മുൻവിധി താരത്തിന്റെ വളർച്ചയെ തടയുമെന്നും കായിക മന്ത്രി പ്രതികരിച്ചു.

ദേശീയ അത്‌ലറ്റിക്ക് ഫെഡറേഷനാണ് ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള താരങ്ങളെ തിരഞ്ഞെടുത്തത്. 24 അംഗ അത്‌ലറ്റിക് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചിത്രയും സുധാ സിങും അജയ്കുമാര്‍ സരോജിനെയുമാണ് ചിത്രയെ ഒഴിവാക്കിയത്. ചിത്ര ഉള്‍പ്പടെ സ്വര്‍ണം നേടി താരങ്ങളെ തഴഞ്ഞത് ഒളിംപ്യന്‍മാര്‍ അടക്കമുള്ള ഒഫിഷ്യല്‍സിന് ലണ്ടന്‍ യാത്ര തരപ്പെടുത്താന്‍ വേണ്ടിയാണ് എന്ന ആരോപണം ഉണ്ട്. പി.ടി ഉഷ, അഞ്ജു ബോബി ജോർജ്ജും സെലക്ഷൻ കമ്മറ്റിയിൽ അംഗങ്ങളാണ്.

മലയാളി താരം കെ.കെ വിദ്യയില്‍ നിന്ന് വായ്പ വാങ്ങിയ സ്‌പൈക്കുമിട്ടായിരുന്നു അന്ന് കലിംഗയിലെ ട്രാക്കില്‍ അഗ്നിപടര്‍ത്തിയ പോരാട്ടവുമായി പി.യു ചിത്ര സുവര്‍ണ കുതിപ്പ് നടത്തിയത്. പക്ഷേ, ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ച ചിത്രയുടെ പ്രകടനത്തെ വിലമതിക്കാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് മാത്രം മടി. രാജ്യത്തിന്റെ പ്രതീക്ഷയായ ചിത്രക്ക് ലോക ചാംപ്യന്‍ഷിപ്പിലൂടെ ലഭിക്കുമായിരുന്ന മത്സര പരിചയമാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഇല്ലാതാക്കിയത്. 24 അംഗ ഇന്ത്യന്‍ അത്‌ലറ്റിക് സംഘത്തിന് അകമ്പടി സേവിക്കുന്നത് 13 ഒഫിഷ്യലുകളാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sports ministry asks explanation from pt usha over pu chithra issue

Next Story
‘ഒരൊറ്റ രാജ്യം ഒരൊറ്റ ഫുട്ബോള്‍ ലീഗ്’ ഇനിയും വൈകും; ഫെഡറേഷന്‍ കപ്പ് ബലിയാടായേക്കുംIndian Super League, Indian Football, I league, Indian football
The moderation of comments is automated and not cleared manually by malayalam.indianexpress.com