ഇന്ത്യയുടെ എക്കാലത്തെയും മികച്ച  ബൗളറാണ് ഇർഫാൻ പഠാൻ. ഇന്ത്യ പതറിയ മിക്ക കളികളിലും കൃത്യമായ ലൈനിലും ലെങ്ങ്തിലും പന്തെറിഞ്ഞ് വിജയം നേടി തന്നിട്ടുള്ള ബൗളർ. എന്നാൽ മതത്തിന്റെ പേരിൽ പല തരം ചോദ്യങ്ങളും ഇർഫാൻ പഠാന്റെ നേരെ ഉയർന്നിട്ടുണ്ട്.

ഒരിക്കൽ ലാഹോറിലെ ഒരു പെൺകുട്ടി ചോദിച്ച കാര്യം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ഇർഫാൻ.

മുസ്‌ലിമായിട്ടും എന്തുകൊണ്ട് ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കുന്നുവെന്ന ചോദ്യമായാണ് ലാഹോറിലെ ഒരു പെൺകുട്ടി ഇർഫാനെ സമീപിച്ചത്. ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കുന്നത് ഒരഭിമാനമാണെന്നായിരുന്നു തിരിച്ച് ഇർഫാൻ നൽകിയ മറുപടി. “ഈ അനുഭവം പലപ്പോഴും നന്നായി കളിക്കാൻ തന്നെ പ്രചോദിപ്പിക്കാറുണ്ട്. ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കുന്നത് പലരും ഒരു ബഹുമാനമായി കാണുമ്പോൾ താനത് അഭിമാനമായിട്ടാണ് കാണുന്നത്”- ഇർഫാൻ പറയുന്നു. . നാഗ്‌പൂരിൽ നടന്ന ഒരു ചടങ്ങിനിടെയാണ് ഇർഫാൻ ഈ അനുഭവം ഓർത്തെടുത്തത്.

കരിയറിലെ ഒരിക്കലും മറക്കാനാവാത്ത മുഹൂർത്തം ആദ്യ മത്സരത്തിനിറങ്ങുമ്പോൾ സൗരവ് ഗാംഗുലിൽ നിന്ന് ഇന്ത്യൻ ടീമിന്റെ തൊപ്പി സ്വീകരിച്ചതാണെന്നും ഇർഫാൻ പഠാൻ പറഞ്ഞു.

2003 ൽ ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലായിരുന്നു ഇർഫാന്റെ ക്രിക്കറ്റ് അരങ്ങേറ്റം. 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ടി ട്വന്റി മത്സരങ്ങളും ഇന്ത്യയ്‌ക്കായി കളിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ